---
title: "ലൈഫ് മിഷൻ കേസ്: സരിത്ത് ഇന്ന് വിജിലൻസിന് മുന്നിൽ ഹാജരായേക്കും"
english_title: "Sopna Suresh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49110/sopna-suresh"
published_at: "2022-06-16T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aa859b28f48_Screenshot_20220616-065044.png"
keywords: []
---

# ലൈഫ് മിഷൻ കേസ്: സരിത്ത് ഇന്ന് വിജിലൻസിന് മുന്നിൽ ഹാജരായേക്കും

> **Lead Summary:** **കൊച്ചി**: ലൈഫ് മിഷൻ കേസിലെ പ്രതി സരിത്ത് ഇന്ന് വിജിലൻസിന് മുമ്പാകെ ഹാജരായേക്കും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പാലക്കാട് വച്ച് സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുക്കുകയും ഫോൺ പിടികൂടുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.ഇതിന് ശേഷം ഇന്ന് പൂജപ്പുര യൂണിറ്റിന് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സരിത്തിന് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു.

## Article Content

**കൊച്ചി**: ലൈഫ് മിഷൻ കേസിലെ പ്രതി സരിത്ത് ഇന്ന് വിജിലൻസിന് മുമ്പാകെ ഹാജരായേക്കും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പാലക്കാട് വച്ച് സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുക്കുകയും ഫോൺ പിടികൂടുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.ഇതിന് ശേഷം ഇന്ന് പൂജപ്പുര യൂണിറ്റിന് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സരിത്തിന് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു.

സരിത്ത് ഹാജരാകുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ജയിലിൽ കഴിയവേ ഈ കേസുമായി ബന്ധപ്പെട്ട് സരിത്തിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സിബിഐയും സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ കരാറുമായി ബന്ധപ്പെട്ട് കമ്മീഷൻ കൈപ്പറ്റിയെന്നാണ്  കേസ്. സരിത്തിന് പുറമേ, സ്വപ്നയും സന്ദീപ് നായരും എം ശിവശങ്കറും കേസിലെ പ്രതികളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49110/sopna-suresh)