---
title: "വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍"
english_title: "Arrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49112/arrest"
published_at: "2022-06-16T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aa8da413617_IMG-20220616-WA0009.jpg"
keywords: []
---

# വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍

> **Lead Summary:**  **ത​ളി​പ്പ​റ​മ്പ്**: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം ഒ​ഴൂ​ര്‍ ഓ​മ​ച്ച​പ്പു​ഴ​യി​ലെ കാ​മ്പത്ത് ​ നിസാ​റി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂടി​യ​ത്. ത​ളി​പ്പ​റ​മ്പ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​വി. ദി​നേ​ശ​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം എ​സ്‌ഐ മ​നോ​ജി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

 **ത​ളി​പ്പ​റ​മ്പ്**: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം ഒ​ഴൂ​ര്‍ ഓ​മ​ച്ച​പ്പു​ഴ​യി​ലെ കാ​മ്പത്ത് ​ നിസാ​റി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂടി​യ​ത്. ത​ളി​പ്പ​റ​മ്പ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​വി. ദി​നേ​ശ​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം എ​സ്‌ഐ മ​നോ​ജി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ളംമ്പേരം  മൊ​ട്ട​മ്മ​ലി​ലെ അ​നി​ഷാ​ഗ്, ന​ണി​ശേ​രി സ്വ​ദേ​ശി പി.​പി. അ​ജീ​ഷി​ന്‍റെ​യും പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 35000 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന അ​ജീ​ഷി​ന്‍റെ പ​രാ​തി​യി​ല്‍ നേ​ര​ത്തേ ത​ന്നെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

2021 ഫെ​ബ്രു​വ​രി മു​ത​ല്‍ നി​സാ​റി​ന്‍റെ നാ​ല് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 82000 രൂ​പ നി​ക്ഷേ​പി​ച്ചെ​ങ്കി​ലും ജോ​ലി ന​ല്‍​കു​ക​യോ പ​ണം തി​രി​ച്ചു ന​ല്‍​കു​ക​യോ ചെ​യ്തി​ല്ലെ​ന്നാ​ണ് പ​രാ​തി. സ​മാ​ന​മാ​യ കേ​സി​ല്‍ ക​ല്‍​പ​ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച നി​സാ​റി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യാ​ണ് ത​ളി​പ്പ​റ​മ്പ്    പൊ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49112/arrest)