---
title: "ബത്തേരിയില്‍ പന്ത്രണ്ടുകാരന്‍ പനി ബാധിച്ച് മരിച്ചു"
english_title: "Twelve-year-old dies of fever in Bathery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49145/twelve-year-old-dies-of-fever-in-bathery"
published_at: "2022-06-16T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aabee3c1d04_Screenshot_20220616-105504.png"
keywords: []
---

# ബത്തേരിയില്‍ പന്ത്രണ്ടുകാരന്‍ പനി ബാധിച്ച് മരിച്ചു

> **Lead Summary:** **സുല്‍ത്താന്‍ബത്തേരി:** താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി മടങ്ങുകയും പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മേപ്പാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്ത 12 കാരന്‍ മരിച്ചു. ഒന്നാംമൈല്‍ വടക്കേതില്‍ അബൂബക്കര്‍ - ഷാദിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹനസ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.

## Article Content

**സുല്‍ത്താന്‍ബത്തേരി:** താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി മടങ്ങുകയും പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മേപ്പാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്ത 12 കാരന്‍ മരിച്ചു. ഒന്നാംമൈല്‍ വടക്കേതില്‍ അബൂബക്കര്‍ - ഷാദിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹനസ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.

പനിയെ തുടര്‍ന്ന് അഹനസ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സതേടി മടങ്ങിയിരുന്നു. വീണ്ടും പനി മൂര്‍ച്ഛിച്ചതിനെ തുടർന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ചതാണെന്നാണ് ലഭ്യമാകുന്ന വിവരം. ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് അഹനസ്. അമീന്‍ ഏകസഹോദരനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49145/twelve-year-old-dies-of-fever-in-bathery)