---
title: "രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുമായി രാജ് നാഥ് സിംഗ് ചർച്ച നടത്തും"
english_title: "Rajnath Singh to hold talks with opposition partie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49151/rajnath-singh-to-hold-talks-with-opposition-partie"
published_at: "2022-06-16T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aac4003ca48_Screenshot_2022-06-16-11-02-37-69_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുമായി രാജ് നാഥ് സിംഗ് ചർച്ച നടത്തും

> **Lead Summary:** രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളെ കൂടി വിശ്വാസത്തിലെടുക്കാൻ കേന്ദ്രസർക്കാർ നീക്കം. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പ്രതിപക്ഷ പാർട്ടികളുമായി സംസാരിക്കും. ഇന്നലെ തൃണമൂൽ കോൺഗ്രസുമായും നവീൻ പട്‌നായിക്കുമായും രാജ് നാഥ് സിംഗ് സംസാരിച്ചിരുന്നു.

## Article Content

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളെ കൂടി വിശ്വാസത്തിലെടുക്കാൻ കേന്ദ്രസർക്കാർ നീക്കം. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പ്രതിപക്ഷ പാർട്ടികളുമായി സംസാരിക്കും. ഇന്നലെ തൃണമൂൽ കോൺഗ്രസുമായും നവീൻ പട്‌നായിക്കുമായും രാജ് നാഥ് സിംഗ് സംസാരിച്ചിരുന്നു.

അതേസമയം ചർച്ചകളിൽ സ്ഥാനാർഥിയായി ആരുടെയും പേര് രാജ്‌നാഥ് സിംഗ് മുന്നോട്ടുവെച്ചിട്ടില്ല. ഗോപാൽ കൃഷ്ണ ഗാന്ധിയെ പോലെയൊരാളെ രാഷ്ട്രപതിയാക്കിയാൽ സമവായം ആകാമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.

ഇന്നലെ മമതാ ബാനർജിയും പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. 17 പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ടി ആർ എസ്, വൈഎസ്ആർ കോൺഗ്രസ്, ആം ആദ്മി തുടങ്ങിയ പാർട്ടികളാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49151/rajnath-singh-to-hold-talks-with-opposition-partie)