---
title: "തെളിനീരൊഴുകാൻ കാത്ത് മെരുവമ്പായി പുഴ "
english_title: "Meruvampai river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49187/meruvampai-river"
published_at: "2022-06-16T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aae883529b9_PicsArt_06-16-01.52.33.jpg"
keywords: []
---

# തെളിനീരൊഴുകാൻ കാത്ത് മെരുവമ്പായി പുഴ 

> **Lead Summary:** തെളിനീരൊഴുകാൻ കാത്തിരിക്കയാണ് മെരുവമ്പായി പുഴ .മാങ്ങാട്ടിടം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പുഴയിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായായാണ് മെരുവമ്പായി പുഴ ശുചീകരിച്ചത്.

## Article Content

തെളിനീരൊഴുകാൻ കാത്തിരിക്കയാണ് മെരുവമ്പായി പുഴ .മാങ്ങാട്ടിടം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പുഴയിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായായാണ് മെരുവമ്പായി പുഴ ശുചീകരിച്ചത്.

മാങ്ങാട്ടിടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെയും , സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണം. കാലങ്ങളായി പുഴയിൽ അടിഞ്ഞുകൂടിയ ചരളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്താണ് പുഴ വൃത്തിയാക്കിയത്. ലോഡ് കണക്കിന് ചെളിയും മാലിന്യങ്ങളുമാണ് പുഴയിൽ നിന്നും നീക്കം ചെയ്തത്.പുഴയിൽ നിന്നും ശേഖരിച്ച ചരളുകളും മറ്റും ആയിത്തറയിൽ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ പരിധിയിലുള്ള സ്ഥലത്ത് സൂക്ഷിച്ചിരിക്കയാണ്.

നടപടികൾ പൂർത്തീകരിച്ച ശേഷം ഇവ ലേലം ചെയ്ത് ആവശ്യക്കാർക്ക് നൽകും. മാലിന്യങ്ങൾ നീക്കം നീക്കം ചെയ്തതോടെ തെളി നീരൊഴുകാൻ കാത്തിരിക്കയാണ് മെരുവമ്പായി പുഴ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49187/meruvampai-river)