---
title: "മുഖഛായ മാറാനൊരുങ്ങി പുറക്കളം തിരുവഞ്ചേരി കാവ്"
english_title: "Thiruvancheri Kavu is ready to change his face"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49188/thiruvancheri-kavu-is-ready-to-change-his-face"
published_at: "2022-06-16T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aae9462d083_Picsart_22-06-16_13-56-23-679.jpg"
keywords: []
---

# മുഖഛായ മാറാനൊരുങ്ങി പുറക്കളം തിരുവഞ്ചേരി കാവ്

> **Lead Summary:** കൂത്തുപറമ്പ്: പുറക്കളം തിരുവഞ്ചേരി കാവ് മഹാദേവി ക്ഷേത്രത്തിന്റെ രണ്ടാംഘട്ട നവീകരണ പ്രവർത്തികൾ ആരംഭിച്ചു. മൂന്ന് കോടിയിൽ അധികം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. ഉത്തരകേരളത്തിലെ അതിപുരാതനമായ ശാക്തേയ ക്ഷേത്രത്തിൽ പ്രധാനപ്പെട്ടതാണ് തിരുവഞ്ചേരി കാവ് മഹാദേവി ക്ഷേത്രം.

## Article Content

കൂത്തുപറമ്പ്: പുറക്കളം തിരുവഞ്ചേരി കാവ് മഹാദേവി ക്ഷേത്രത്തിന്റെ രണ്ടാംഘട്ട നവീകരണ പ്രവർത്തികൾ ആരംഭിച്ചു. മൂന്ന് കോടിയിൽ അധികം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. ഉത്തരകേരളത്തിലെ അതിപുരാതനമായ ശാക്തേയ ക്ഷേത്രത്തിൽ പ്രധാനപ്പെട്ടതാണ് തിരുവഞ്ചേരി കാവ് മഹാദേവി ക്ഷേത്രം.

ആയിരത്തി അഞ്ഞൂറോളം വർഷത്തെ പഴക്കം ആണ് ഈ ക്ഷേത്രത്തിനു ഉള്ളതെന്ന് സ്വർണ പ്രശ്നത്തിലൂടെ തെളിഞ്ഞിരുന്നു. നിറമാല കുരുതി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ. ചൊവ്വ, വെള്ളി, ഞായർ തുടങ്ങിയവയാണ് വിശേഷാൽ ദിവസങ്ങൾ.

സ്വർണ്ണപ്രശ്നത്തിലൂടെയാണ് നാലമ്പലത്തിലെ നിർമ്മാണം തെളിഞ്ഞതെന്ന് ക്ഷേത്രം ശാന്തി രാമകൃഷ്ണൻ മസൂദ് പറഞ്ഞു. ജില്ലയിലെ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകൾ എത്തിച്ചേരുന്ന ക്ഷേത്രം കൂടിയാണ് തിരുവഞ്ചേരി കാവ് മഹാദേവി ക്ഷേത്രം. ഒന്നാംഘട്ടത്തിൽ ശ്രീകോവിലിന്റെ പണിയാണ് പൂർത്തീകരിച്ചത്.

നാലമ്പലത്തിന്റെ തറയുടെ പ്രവർത്തിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ട്രസ്റ്റിന് കീഴിലാണ് ഇപ്പോൾ ക്ഷേത്രമുള്ളത്. നിർമാണപ്രവൃത്തി നടക്കുന്നത് ജനങ്ങളുടെ സഹകരണത്തോടെ ആണെന്നും പുനരുദ്ധാരണ ഫണ്ട് നായുള്ള പിരിവ് ആരംഭിക്കുമെന്നും തിരുവഞ്ചേരി കാവ് മഹാദേവ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി കെ ശിവദാസൻ പറഞ്ഞു.നിർമ്മാണം പൂർത്തിയാകുന്നതോടെ ക്ഷേത്രത്തിന്റെ മുഖഛായ തന്നെ മാറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49188/thiruvancheri-kavu-is-ready-to-change-his-face)