---
title: "മലബാറിലെ ക്ഷേത്രജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏകീകൃത കേരള ദേവസ്വം ബോർഡ് രൂപവത്കരിക്കണം: കെ. മുരളീധരൻ എം.പി"
english_title: "wants Devaswom board to be formed  Muraleedharan MP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49191/wants-devaswom-board-to-be-formed-muraleedharan-mp"
published_at: "2022-06-16T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aae9f99a75f_PicsArt_06-16-01.58.53.jpg"
keywords: []
---

# മലബാറിലെ ക്ഷേത്രജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏകീകൃത കേരള ദേവസ്വം ബോർഡ് രൂപവത്കരിക്കണം: കെ. മുരളീധരൻ എം.പി

> **Lead Summary:** മലബാറിലെ ക്ഷേത്രജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏകീകൃത കേരള ദേവസ്വം ബോർഡ് രൂപവത്കരിക്കണമെന്ന് കെ. മുരളീധരൻ എം.പി.

## Article Content

മലബാറിലെ ക്ഷേത്രജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏകീകൃത കേരള ദേവസ്വം ബോർഡ് രൂപവത്കരിക്കണമെന്ന് കെ. മുരളീധരൻ എം.പി.

മലബാറിലെ ക്ഷേത്രജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരേ മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ.എൻ.ടി.യു.സി.) ദേവസ്വം ബോർഡ് കണ്ണൂർ ഡിവിഷൻ ഓഫീസായ തലശ്ശേരി അസി. കമ്മിഷണർ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾ പല പേരിലും പല സ്വഭാവത്തിലും പ്രവർത്തിക്കുന്നത് ശരിയല്ല. ഏകീകൃത കേരള ദേവസ്വം ബോർഡ് രൂപവത്കരിക്കാൻ സാമുദായിക-രാഷ്ടീയ സംഘടനകളുടെയും ട്രസ്റ്റിമാരുടെയും യോഗം വിളിക്കണം. ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

യൂണിയൻ ജില്ലാ പ്രസിഡന്റ് രാജീവൻ എളയാവൂർ അധ്യക്ഷത വഹിച്ചു. വി.എ. നാരായണൻ, സജ്ജീവ് മറോളി, അഡ്വ. സി.ടി. സജിത്ത്, എം.പി. അരവിന്ദാക്ഷൻ, ഇ. വിജയ് കൃഷ്ണൻ, സുനിൽ രാമന്തളി, എൻ. നാരായണ പിടാരൻ, കെ.സി. കേശവൻ, എസ്.എൻ.പി. നമ്പൂതിരി, രഞ്ജിത്ത്, പി. മുരളീധരൻ, പി.എം. മോഹനൻ നമ്പീശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49191/wants-devaswom-board-to-be-formed-muraleedharan-mp)