---
title: "മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് കെ സുധാകരൻ്റെ സ്വന്തം ക്രിമിനലുകളെന്ന് എം.വി ജയരാജൻ"
english_title: "CPM District Secretary MV Jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49214/cpm-district-secretary-mv-jayarajan"
published_at: "2022-06-16T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ab001c5d9b8_Screenshot_2022-06-16-15-33-36-71_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് കെ സുധാകരൻ്റെ സ്വന്തം ക്രിമിനലുകളെന്ന് എം.വി ജയരാജൻ

> **Lead Summary:** മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ്റെ സ്വന്തം ക്രിമിനലുകളെന്ന് സി പി എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സുധാകരൻ്റെ ആസൂത്രണമാണ് വിമാനത്തിലെ പ്രതിഷേധ നാടകമെന്നും ജയരാജൻ പറഞ്ഞു .

## Article Content

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ്റെ സ്വന്തം ക്രിമിനലുകളെന്ന് സി പി എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സുധാകരൻ്റെ ആസൂത്രണമാണ് വിമാനത്തിലെ പ്രതിഷേധ നാടകമെന്നും ജയരാജൻ പറഞ്ഞു .

പയ്യന്നൂർ മാത്തിലിൽ സി പി എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ ആഞ്ഞടിച്ച് CPM കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായി അക്രത്തിന് മുതിർന്നത് കെ സുധാകരൻ്റെ കാര്യസ്ഥൻമാരായ ക്രിമിനലുകളാണെന്ന് എം വി ജയരാജൻ പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണിവർ , ഇവർക്കുള്ള വിമാന ടിക്കറ്റ് പോലും എടുത്തു നൽകിയത് കോൺഗ്രസിൻ്റെ ഉന്നത നേതൃത്വമാണെന്നും എം വി ജയരാജൻ പറഞ്ഞു.

സിപിഐഎം പെരിങ്ങോം ഏരിയാ സെക്രട്ടറി സി. സത്യപാലൻ അധ്യക്ഷത വഹിച്ചു. കെ വി ഗോവിന്ദൻ , A D അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49214/cpm-district-secretary-mv-jayarajan)