---
title: "കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കവാത്ത് ഫോര്‍മേഷന്‍ ക്യാമ്പ് രണ്ടാം ഘട്ടം സമാപിച്ചു"
english_title: "Kelakam St thomas hss school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49237/kelakam-st-thomas-hss-school"
published_at: "2022-06-16T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ab23953dd6e_Picsart_22-06-16_18-01-56-212.jpg"
keywords: []
---

# കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കവാത്ത് ഫോര്‍മേഷന്‍ ക്യാമ്പ് രണ്ടാം ഘട്ടം സമാപിച്ചു

> **Lead Summary:** **കേളകം:** കോവിഡ് കാലം കുട്ടികളില്‍ സൃഷ്ടിച്ച ആലസ്യത്തില്‍ നിന്ന് അവരെ മോചിപ്പിച്ച് പഠനത്തിനായി ഒരുക്കുന്നതിനുവേണ്ടി ആരംഭിച്ച കവാത്ത് ഫോര്‍മേഷന്‍ ക്യാമ്പിന്‍റെ രണ്ടാം ഘട്ട സമാപനം കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്‍റ് സജീവന്‍ എം പി അദ്ധ്യക്ഷനായിരുന്നു.

## Article Content

**കേളകം:** കോവിഡ് കാലം കുട്ടികളില്‍ സൃഷ്ടിച്ച ആലസ്യത്തില്‍ നിന്ന് അവരെ മോചിപ്പിച്ച് പഠനത്തിനായി ഒരുക്കുന്നതിനുവേണ്ടി ആരംഭിച്ച കവാത്ത് ഫോര്‍മേഷന്‍ ക്യാമ്പിന്‍റെ രണ്ടാം ഘട്ട സമാപനം കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്‍റ് സജീവന്‍ എം പി അദ്ധ്യക്ഷനായിരുന്നു.

വിദ്യാര്‍ത്ഥികളായ നിഹല്‍ ജില്‍സ്, ജ്യോത്സ്ന ജെയിംസ്, ശ്രീരാഗ് ബി, ഇവാന സാറ സണ്ണി എന്നിവര്‍ ക്യാമ്പ് അവലോകനം ചെയ്തു. കായിക പരിശീലനത്തിന്‍റെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും കുസുമം പി എ നന്ദിയും പറഞ്ഞു. ഫാ. എല്‍ദോ ജോണ്‍, ദിവ്യ തോമസ്, ബിബിന്‍ ആന്‍റണി, ടൈറ്റസ് പി സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49237/kelakam-st-thomas-hss-school)