---
title: " നെടുമ്പാശ്ശേരിയില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി"
english_title: "Gold seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49273/gold-seized"
published_at: "2022-06-16T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ab5e55ce38e_Screenshot_20220616-221526.png"
keywords: []
---

#  നെടുമ്പാശ്ശേരിയില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

> **Lead Summary:** **കൊച്ചി: **നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം 23 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി നിഷാദ് ആണ് പിടിയിലായത് .

## Article Content

**കൊച്ചി: **നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം 23 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി നിഷാദ് ആണ് പിടിയിലായത് .

497 ഗ്രാം തൂക്കമുള്ള സ്വർണ്ണ കമ്പികളാണ് നിഷാദ് കടത്താൻ ശ്രമിച്ചത്. നാല് സ്വർണ്ണ കമ്പികൾ നോൺ സ്റ്റിക് കുക്കറിൻ്റെ കൈ പിടിയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49273/gold-seized)