---
title: "വൻ കുഴൽപ്പണ വേട്ട: കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ 1.15 കോടി രൂപ പിടികൂടി"
english_title: "Hunting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49282/hunting"
published_at: "2022-06-17T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62abd17e5ffed_Screenshot_20220617-062636.png"
keywords: []
---

# വൻ കുഴൽപ്പണ വേട്ട: കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ 1.15 കോടി രൂപ പിടികൂടി

> **Lead Summary:** **പെരിന്തല്‍മണ്ണ**: കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം ജില്ലയിലെ മേലാറ്റൂരില്ലാണ് കാറിൽ കടത്തുകയായിരുന്ന 1:15 കോടി രൂപ പൊലീസ് പിടിച്ചെടുത്തത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി വാഹന പരിശോധനക്കിടെയാണ് മേലാറ്റൂർ കാഞ്ഞിരം പാറയിൽ നിന്നും പണം പിടിച്ചെടുത്തത്.

## Article Content

**പെരിന്തല്‍മണ്ണ**: കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം ജില്ലയിലെ മേലാറ്റൂരില്ലാണ് കാറിൽ കടത്തുകയായിരുന്ന 1:15 കോടി രൂപ പൊലീസ് പിടിച്ചെടുത്തത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി വാഹന പരിശോധനക്കിടെയാണ് മേലാറ്റൂർ കാഞ്ഞിരം പാറയിൽ നിന്നും പണം പിടിച്ചെടുത്തത്.

സംഭവത്തിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ തുലാപറമ്പ് നടുവത്ത് വി മഹേഷ്  (29), സഹായി തുലാപറമ്പ് വടക്ക്  പുത്തിക്കാട്ടിൽ ബാസിത് (24) എന്നിവരെ മേലാറ്റൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐ മാരായ ഷിജോ സി തങ്കച്ചൻ , സജേഷ്, സി പി ഒ സുഭാഷ് ,ഹോം ഗാർഡ് സുരേഷ് എന്നിവർ ചേർന്നാണ് പണം പിടിച്ചെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49282/hunting)