---
title: "തൊഴിൽ നേടാൻ സർക്കാർ ആപ്: അരക്കോടി തൊഴിലന്വേഷകരെ ചേർക്കും"
english_title: "Jobspp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49293/jobspp"
published_at: "2022-06-17T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62abe869c1981_images_(1).jpeg"
keywords: []
---

# തൊഴിൽ നേടാൻ സർക്കാർ ആപ്: അരക്കോടി തൊഴിലന്വേഷകരെ ചേർക്കും

> **Lead Summary:** **തിരുവനന്തപുരം : ** കേരളത്തിലെ തൊഴിലന്വേഷകരെയും ലോകമെങ്ങുമു ള്ള തൊഴിൽ ദാതാക്കളെയും മൊബൈൽ ആപ്ലി ക്കേഷനിലൂടെ ബന്ധിപ്പിക്കാൻ സർക്കാർ പദ്ധതി. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ -ഡിസ്ക്) ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റമാണു (ഡിഡബ്ല്യുഎംഎസ്) മൊബൈൽ ആപ് ആക്കിമാറ്റുന്നത്.

## Article Content

**തിരുവനന്തപുരം : ** കേരളത്തിലെ തൊഴിലന്വേഷകരെയും ലോകമെങ്ങുമു ള്ള തൊഴിൽ ദാതാക്കളെയും മൊബൈൽ ആപ്ലി ക്കേഷനിലൂടെ ബന്ധിപ്പിക്കാൻ സർക്കാർ പദ്ധതി. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ -ഡിസ്ക്) ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റമാണു (ഡിഡബ്ല്യുഎംഎസ്) മൊബൈൽ ആപ് ആക്കിമാറ്റുന്നത്.

സർവേ യിലൂടെ കെ-ഡിസ്ക് കണ്ട ത്തിയ 50 ലക്ഷത്തോളം തൊഴിലന്വേഷകരെ ആപ്പിന്റെ ഭാഗമാക്കും. ഡിജിറ്റൽ സർവകലാശാല തയാറാക്കുന്ന ആപ് അടുത്ത മാസം പ്രവർത്തനസജ്ജമാകും. തൊഴിലന്വേഷകരെ റജിസ്റ്റർ ചെയ്യിക്കാൻ കുടുംബശ്രീ പ്രവർത്തകർ വീടുകൾ സന്ദർശിക്കും. കെ-ഡിസ്ക് വെബ്സൈറ്റിൽ ഡിഡബ്ല്യുഎംഎസ് ഉണ്ടെങ്കിലും കാര്യമായി ഉപയോഗിച്ചിരുന്നില്ല.

റജിസ്റ്റർ ചെയ്ത 3.94 ലക്ഷം പേരിൽ ഒന്നരലക്ഷത്തോളം പേരായിരുന്നു സ്ഥിരം അന്വേഷകർ, ഏതാണ്ട് 900 തൊഴിൽദാതാക്കൾ റജിസ്റ്റർ ചെയ്തിരുന്നെങ്കി ലും എണ്ണായിരത്തോളം ഒഴിവുകളിൽ യോഗ്യരായവരെ കിട്ടിയില്ല. സൈറ്റിൽ ഇടയ്ക്കിടെ ലോഗിൻ ചെയ്താലേ തൊഴിലവസരം അറി യാനാകൂ എന്നതായിരുന്നു പ്രായോഗിക തടസ്സം. ആപ് വരുന്നതോടെ, റജിസ്റ്റർ ചെയ്തവർക്ക് യോഗ്യത അനുസരിച്ചു അവസരങ്ങളുടെ നോട്ടിഫിക്കേഷൻ ഫോ ണിൽ ലഭിക്കും.

കുടുംബശ്രീ നടത്തിയ സർവേയിൽ തൊഴില ന്വേഷകരുടെ വിദ്യാഭ്യാസ യോഗ്യത മാത്രമാണു ശേഖരിച്ചത്. ആപ്പിൽ റജിസ്റ്റർ ചെയ്യുമ്പോൾ അധിക യോഗ്യത, അനുഭവ പരിചയം, തൊഴിൽ താൽപര്യം, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിവയെല്ലാം ചേർക്കാം. പ്രതിദിനം 2000 തൊഴിലവസരങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യുന്ന തരത്തിൽ തൊഴിൽ ദാതാക്കളുടെ എണ്ണം വർധിപ്പിക്കാനാണു ശ്രമം. പിഎസ് സി, പൊതുമേഖലാ റിക്രൂട്മെന്റ് സംവിധാനങ്ങൾ എന്നിവ വഴിയല്ലാതെയുള്ള പൊ തുമേഖലയിലെ കരാർ ജോലികളും ഉൾപ്പെടുത്തും. തൊഴിൽ ഏജൻസികളെ ഒഴിവാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49293/jobspp)