---
title: "കണ്ണൂർ രാജ്യാന്തര വിമാനത്താവളം: ഒരു മാസത്തിനിടെ കൂടിയത് 10 അധിക സർവീസുകൾ "
english_title: "Airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49294/airport"
published_at: "2022-06-17T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62abed1719811_images_(2).jpeg"
keywords: []
---

# കണ്ണൂർ രാജ്യാന്തര വിമാനത്താവളം: ഒരു മാസത്തിനിടെ കൂടിയത് 10 അധിക സർവീസുകൾ 

> **Lead Summary:** **മട്ടന്നൂർ:** ഒരു മാസത്തിനുള്ളിൽ 10 അധിക സർവീസുകൾ കൂടി ആരംഭിച്ചതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം വീണ്ടും സജീവമാകുന്നു. പ്രതിവാരം 36 സർവീസുകൾ കൂടും.

## Article Content

**മട്ടന്നൂർ:** ഒരു മാസത്തിനുള്ളിൽ 10 അധിക സർവീസുകൾ കൂടി ആരംഭിച്ചതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം വീണ്ടും സജീവമാകുന്നു. പ്രതിവാരം 36 സർവീസുകൾ കൂടും.

ഇൻഡിഗോ എയർലൈൻസ് ദോഹയിലേക്ക് മേയ് 9 മുതലാണ് പ്രതിദിന സർവീസ് തുടങ്ങിയത്. ആഴ്ചയിൽ 5 ദിവസം ജൂൺ 2 മുതൽ രണ്ടാമത്തെ സർവീസും ആഴ്ചയിൽ 3 ദിവസം അബുദാബി, മസ്കത്ത് സെക്ടറിലും സർവീസ് തുടങ്ങി. അടുത്ത മാസം മുതൽ മുംബൈ സെക്ടറിലും ആഴ്ചയിൽ 5 ദിവസം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

ദമാം സെക്ടറിൽ അടുത്ത് തന്നെ ടിക്കറ്റ് ബുക്കിങ് തുടങ്ങും. എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആഴ്ചയിൽ 3 ദിവസം പുതിയ സർവീസ് തുടങ്ങിയത്. കണ്ണൂരിനും ഡൽഹിക്കും ഇടയിൽ എയർ ഇന്ത്യ തിങ്കളാഴ്ച കൂടി സർവീസ് നീട്ടുകയും മസ്കത്തിലേക്ക് ആഴ്ചയിൽ 3 ദിവസം പുതിയ സർവീസും 21 മുതൽ തുടങ്ങും. ഇതോടെ കണ്ണൂരിനും മസ്കത്തിനും ഇടയിൽ ആഴ്ചയിൽ 10 സർവീസ് ആകും.

കണ്ണൂരിൽ നിന്ന് രാജ്യാന്തര സെക്ടറിൽ മസ്കത്തിലേക്കും ആഭ്യന്തര സെക്ടറിൽ ബെംഗളൂരു സെക്ടറിലുമാണ് കൂടുതൽ യാത്രക്കാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49294/airport)