---
title: "കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മൊബൈലിലെ ചതിക്കുഴികൾ ക്ലാസ് സംഘടിപ്പിച്ചു."
english_title: "Mobile cheating class organized "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49328/mobile-cheating-class-organized"
published_at: "2022-06-17T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac149aca762_Picsart_22-06-17_11-09-34-636.jpg"
keywords: []
---

# കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മൊബൈലിലെ ചതിക്കുഴികൾ ക്ലാസ് സംഘടിപ്പിച്ചു.

> **Lead Summary:** ** കേളകം:** രണ്ട് വർഷത്തെ ഓൺലൈൻ പഠനത്തിലൂടെ മൊബൈൽ ഫോണിന്‍റെ സഹചാരികളായി മാറിയ കുട്ടികൾക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി മൊബൈലിന്‍റെ ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ നൂറിലധികം വേദികളിൽ ക്ലാസുകൾ സംഘടിപ്പിച്ച സൗമേന്ദ്രന്‍ കണ്ണംവെള്ളിയാണ് ക്ളാസെടുത്തത്.

## Article Content

** കേളകം:** രണ്ട് വർഷത്തെ ഓൺലൈൻ പഠനത്തിലൂടെ മൊബൈൽ ഫോണിന്‍റെ സഹചാരികളായി മാറിയ കുട്ടികൾക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി മൊബൈലിന്‍റെ ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ നൂറിലധികം വേദികളിൽ ക്ലാസുകൾ സംഘടിപ്പിച്ച സൗമേന്ദ്രന്‍ കണ്ണംവെള്ളിയാണ് ക്ളാസെടുത്തത്.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി നാനൂറിലധികം പേര്‍ ക്ളാസില്‍ പങ്കെടുത്തു. പിടിഎ വൈസ് പ്രസിഡന്‍റ് സജീവന്‍ എം പി, ഹെഡ്മാസ്റ്റര്‍ എം വി മാത്യു, ടൈറ്റസ് പി സി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49328/mobile-cheating-class-organized)