---
title: "ബഫർസോൺ പ്രശ്നം, കിസാൻസഭ ജാഥ 24 ന്"
english_title: " Kisan Sabha Jatha on the 24th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49338/kisan-sabha-jatha-on-the-24th"
published_at: "2022-06-17T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac1cb9855be_IMG-20220617-WA0034.jpg"
keywords: []
---

# ബഫർസോൺ പ്രശ്നം, കിസാൻസഭ ജാഥ 24 ന്

> **Lead Summary:**  **കേളകം:** ബഫർസോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക, സുപ്രീംകോടതി വിധിയെ മറി കടക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ പ്രചാരണ ജാഥ നടത്തും.

## Article Content

 **കേളകം:** ബഫർസോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക, സുപ്രീംകോടതി വിധിയെ മറി കടക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ പ്രചാരണ ജാഥ നടത്തും.

ജൂൺ 24 ന് രാവിലെ 9.30 ന് ഇരിട്ടിയിൽ സംസ്ഥാന സെക്രട്ടറി എ പ്രദീപൻ ജാഥ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി പി ഷൈജൻ ലീഡറായ ജാഥ വൈകീട്ട് 4 ന് കൊട്ടിയൂർ നീണ്ടുനോക്കിയിൽ സമാപിക്കും. അഡ്വ. പി സന്തോഷ്‌ കുമാർ എം പി സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49338/kisan-sabha-jatha-on-the-24th)