---
title: " പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു"
english_title: "Shocket One died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49340/shocket-one-died"
published_at: "2022-06-17T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac1d23cb43c_Screenshot_20220617-114932.png"
keywords: []
---

#  പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കല്ലറയ്ക്കടുത്ത് പാങ്ങോട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഭരതന്നൂർ സ്വദേശി അജിമോനാണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **കല്ലറയ്ക്കടുത്ത് പാങ്ങോട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഭരതന്നൂർ സ്വദേശി അജിമോനാണ് മരിച്ചത്.

ഇന്ന് രാവിലെ 7 മണിയോടെ നാട്ടുകാരാണ് അജി വഴിയിൽ മരിച്ച് കിടക്കുന്നത് കണ്ടത്. ഇന്നലെ രാത്രിയിലാവും അപകടമെന്ന് സംശയിക്കുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചു. പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ അജി ചെല്ലാംപച്ച കോളനിയിലെ ഭാര്യവീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49340/shocket-one-died)