---
title: "ടിക് ടോക്കിനെ നേരിടാന്‍ റീല്‍സില്‍ പുതിയ മാറ്റങ്ങളുമായി മെറ്റ"
english_title: "Meta with new changes in reels to deal with tick tock."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49347/meta-with-new-changes-in-reels-to-deal-with-tick-tock"
published_at: "2022-06-17T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac22bbbb148_1655448214016.jpg"
keywords: []
---

# ടിക് ടോക്കിനെ നേരിടാന്‍ റീല്‍സില്‍ പുതിയ മാറ്റങ്ങളുമായി മെറ്റ

> **Lead Summary:** 2020 ലാണ് ഇൻസ്റ്റാഗ്രാം ടിക് ടോക്കിനെ നേരിടാൻ, ഇൻസ്റ്റാഗ്രാം റീൽസ് എന്ന വീഡിയോ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. യുഎസിൽ 2021 സെപ്റ്റംബറിൽ ഫെയ്സ്ബുക്കിലും റീൽസ് അവതരിപ്പിച്ചു.

## Article Content

2020 ലാണ് ഇൻസ്റ്റാഗ്രാം ടിക് ടോക്കിനെ നേരിടാൻ, ഇൻസ്റ്റാഗ്രാം റീൽസ് എന്ന വീഡിയോ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. യുഎസിൽ 2021 സെപ്റ്റംബറിൽ ഫെയ്സ്ബുക്കിലും റീൽസ് അവതരിപ്പിച്ചു.

ടിക് ടോക്ക് ഇപ്പോഴും ആഗോളതലത്തിൽ ഈ രംഗത്ത് മുൻപന്തിയിലാണ്. ടിക് ടോക് നിരോധിച്ചതിനാൽ ഇന്ത്യയിൽ മാത്രമാണ് റീൽസ് ആധിപത്യം പുലർത്തുന്നത്. ഇപ്പോൾ, ടിക് ടോക്കിനെ നേരിടാൻ റീലുകളിൽ ചില പ്രധാന മാറ്റങ്ങൾ അവതരിപ്പിക്കാൻ മെറ്റാ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. കൂടുതല്‍ ഫീച്ചറുകളും അല്‍ഗൊരിതത്തിലുള്ള മാറ്റങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49347/meta-with-new-changes-in-reels-to-deal-with-tick-tock)