---
title: " അഗ്നിപഥിനെതിരെ രാഹുൽ ഗാന്ധി: രാജ്യത്തിനു വേണ്ടത് എന്തെന്ന് പ്രധാനമന്ത്രി അറിയുന്നില്ല "
english_title: "Rahul Gandhi against the path of fire:"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49356/rahul-gandhi-against-the-path-of-fire"
published_at: "2022-06-17T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac29b0713e2_1655450009252.jpg"
keywords: []
---

#  അഗ്നിപഥിനെതിരെ രാഹുൽ ഗാന്ധി: രാജ്യത്തിനു വേണ്ടത് എന്തെന്ന് പ്രധാനമന്ത്രി അറിയുന്നില്ല 

> **Lead Summary:** ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെ വിമർശിച്ച് രാഹുൽ ഗാന്ധി. പദ്ധതിയെ യുവാക്കൾ തിരസ്‌കരിച്ചു. രാജ്യത്തിന് വേണ്ടത് എന്താണെന്ന് തിരിച്ചറിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നില്ല. ചില സുഹൃത്തുക്കളെ അല്ലാതെ മറ്റാരെയും കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

## Article Content

ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെ വിമർശിച്ച് രാഹുൽ ഗാന്ധി. പദ്ധതിയെ യുവാക്കൾ തിരസ്‌കരിച്ചു. രാജ്യത്തിന് വേണ്ടത് എന്താണെന്ന് തിരിച്ചറിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നില്ല. ചില സുഹൃത്തുക്കളെ അല്ലാതെ മറ്റാരെയും കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പതിവ് പോലെ ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത് അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധിയുടെ സഹോദരിയായ പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കെതിരെ ഉത്തരേന്ത്യയിൽ അതിരൂക്ഷമായ പ്രക്ഷോഭമാണ് നടക്കുന്നത്. ബിഹാറിൽ മൂന്നോളം ട്രെയിനുകൾ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു. യുപി, ഹരിയാന, കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാണ് ഇതിനിടെ പദ്ധതിയിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തുവന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49356/rahul-gandhi-against-the-path-of-fire)