---
title: "തളിപ്പറമ്പ് കേന്ദ്രമായി ചാരിറ്റി പ്രവർത്തനം നടത്തുന്നതിന് ഫോറം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി"
english_title: "A forum was set up to run the charity center in Taliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49357/a-forum-was-set-up-to-run-the-charity-center-in-taliparamba"
published_at: "2022-06-17T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac2a1840707_Screenshot_2022-06-17-12-44-18-64_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് കേന്ദ്രമായി ചാരിറ്റി പ്രവർത്തനം നടത്തുന്നതിന് ഫോറം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി

> **Lead Summary:** തളിപ്പറമ്പ: തളിപ്പറമ്പ് കേന്ദ്രമായി ചാരിറ്റി പ്രവർത്തനം നടത്തുന്നതിന് ഫോറം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. തളിപ്പറമ്പ് ചാരിറ്റി ആൻഡ് കൾച്ചറൽ ഫോറം എന്ന പേരിലാണ് ഫോറം രൂപീകരിച്ചത്. രൂപീകരണ യോഗം റിട്ട. ഡെപ്യൂട്ടി ലേബർ കമ്മീഷണർ പി.സി വിജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ: തളിപ്പറമ്പ് കേന്ദ്രമായി ചാരിറ്റി പ്രവർത്തനം നടത്തുന്നതിന് ഫോറം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. തളിപ്പറമ്പ് ചാരിറ്റി ആൻഡ് കൾച്ചറൽ ഫോറം എന്ന പേരിലാണ് ഫോറം രൂപീകരിച്ചത്. രൂപീകരണ യോഗം റിട്ട. ഡെപ്യൂട്ടി ലേബർ കമ്മീഷണർ പി.സി വിജയരാജൻ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് കേന്ദ്രമായി ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ട് രൂപീകരിച്ച തളിപ്പറമ്പ് ചാരിറ്റി ആൻഡ് കൾച്ചറൽ ഫോറത്തിൻ്റെ പ്രവർത്തന പരിധി തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും കുറുമാത്തൂർ, പരിയാരം, പട്ടുവം പഞ്ചായത്തുകളുമാണ്. ആദ്യ ഘട്ടമായി ചാരിറ്റി പ്രവർത്തനങ്ങൾ മാത്രം നടത്താനാണ് ലക്ഷ്യമിടുന്നത്.

നിർദ്ധനരായ രോഗികൾക്ക് മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ കിറ്റുകൾ എന്നിവ എത്തിക്കുകയാണ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുക. ഇതിനായി പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കും. മെമ്പർഷിപ്പ്, വരിസംഖ്യ, ഷെയർ എന്നിവ വഴിയും ധനസമാഹരണം നടത്തും. പ്രവർത്തന പരിധിയിൽ സാംസ്ക്കാരിക പ്രവർത്തനങ്ങളും ഫോറം ലക്ഷ്യമിടുന്നുണ്ട്.

രൂപീകരണ യോഗത്തിൽ കോമത്ത് മുരളീധരൻ അധ്യക്ഷനായി. കല്ലിങ്കീൽ പത്മനാഭൻ, സി.ലക്ഷമണൻ, മുജീബ് റഹ്മാൻ, കരിയിൽ രാജൻ തുടങ്ങിയവർ സംസാരിച്ചു. ഷഫീഖ് മുഹമ്മദ് പ്രസിഡൻ്റ്, കോമത്ത് മുരളീധരൻ സെക്രട്ടറി, സി.ലക്ഷ്മണൻ ട്രഷറർ, രണ്ട് ജോയിൻ്റ് സെക്രട്ടറിമാരും രണ്ട് വൈസ് പ്രസിഡൻ്റ്മാരും ഉൾപ്പെടെ 40 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.പ്രാരംഭ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ അടുത്ത ദിവസം എക്സിക്യൂട്ടീവ് യോഗം ചേരുമെന്ന് സെക്രട്ടറി കോമത്ത് മുരളീധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49357/a-forum-was-set-up-to-run-the-charity-center-in-taliparamba)