---
title: "നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും"
english_title: "Kavya Madhavan to be questioned again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49359/kavya-madhavan-to-be-questioned-again"
published_at: "2022-06-17T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac2af1de26d_1655450329522.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും

> **Lead Summary:** **കൊച്ചി:** നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമ മേഖല കേന്ദ്രീകരിച്ച് മൂന്ന് പേരിലേക്കും അന്വേഷണം എത്തിയതായാണ് സൂചന. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

## Article Content

**കൊച്ചി:** നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമ മേഖല കേന്ദ്രീകരിച്ച് മൂന്ന് പേരിലേക്കും അന്വേഷണം എത്തിയതായാണ് സൂചന. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

സൂരജിന്റെ ബിസിനസ് സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ ഒരുങ്ങുന്നത്. ഉദ്യോഗസ്ഥർ നിർദേശിക്കുന്ന സ്ഥലത്ത് ഹാജരാകുന്ന വിധം പുതിയ നോട്ടീസ് നൽകാനാണ് തീരുമാനം കാവ്യയുടെയും ദിലീപിന്റെയും സുഹൃത്തുക്കളായ സിനിമാ മേഖലയിലെ മൂന്ന് പേരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49359/kavya-madhavan-to-be-questioned-again)