---
title: "മില്‍മ മലബാര്‍ മേഖല യൂണിയന്റെ നേതൃത്വത്തില്‍ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "Regional Union  Organized a yoga training program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49368/regional-union-organized-a-yoga-training-program"
published_at: "2022-06-17T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac336b9214d_Picsart_22-06-17_13-24-57-633.jpg"
keywords: []
---

# മില്‍മ മലബാര്‍ മേഖല യൂണിയന്റെ നേതൃത്വത്തില്‍ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** പാടിയോട്ടുചാൽ: മില്‍മ മലബാര്‍ മേഖല യൂണിയന്റെ നേതൃത്വത്തില്‍ പാടിയോട്ടുചാലില്‍ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. പാടിയോട്ടുചാല്‍ ക്ഷീരോല്‍പാദക സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

പാടിയോട്ടുചാൽ: മില്‍മ മലബാര്‍ മേഖല യൂണിയന്റെ നേതൃത്വത്തില്‍ പാടിയോട്ടുചാലില്‍ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. പാടിയോട്ടുചാല്‍ ക്ഷീരോല്‍പാദക സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഡോ. കെ. ദാമോദരന്‍ മാസ്ററര്‍ യോഗ പരീശീലനം നല്‍കി. ആരോഗ്യ പരിപാലനത്തില്‍ പാലിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ പി.എം. ഷാജി ക്ലാസെടുത്തു. സംഘം പ്രസിഡന്റ് പി. ദാമോദരന്‍ അധ്യക്ഷനായി.

കെ.കെ. ഗിരീഷ്‌കുമാര്‍, ഷിബു സെബാസ്റ്റിയന്‍ എന്നിവരും സംസാരിച്ചു.അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് മുന്നോടിയായി നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49368/regional-union-organized-a-yoga-training-program)