---
title: "ഇരിട്ടി പുഷ്പ-ഫല-സസ്യോത്സവം ഇന്നുമുതൽ "
english_title: "Double flower-fruit-plant festival from today."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49396/double-flower-fruit-plant-festival-from-today"
published_at: "2022-06-17T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac4974b7fc9_Screenshot_2022-06-17-14-39-53-751_com.opera.mini.native.jpg"
keywords: []
---

# ഇരിട്ടി പുഷ്പ-ഫല-സസ്യോത്സവം ഇന്നുമുതൽ 

> **Lead Summary:** **ഇരിട്ടി :** രണ്ടാഴ്ച നീളുന്ന പുഷ്പ സസ്യ - ഫല പ്രദർശനം വെള്ളിയാഴ്ച മുതൽ ജൂലായ് മൂന്നുവരെ ഇരിട്ടിയിൽ നടക്കും . പയഞ്ചേരി തവക്കൽ കോംപ്ലക്സിനുസമീപം ഒരുക്കിയ പുഷ്പോത്സവ നഗരി ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ . ശ്രീലത വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും .

## Article Content

**ഇരിട്ടി :** രണ്ടാഴ്ച നീളുന്ന പുഷ്പ സസ്യ - ഫല പ്രദർശനം വെള്ളിയാഴ്ച മുതൽ ജൂലായ് മൂന്നുവരെ ഇരിട്ടിയിൽ നടക്കും . പയഞ്ചേരി തവക്കൽ കോംപ്ലക്സിനുസമീപം ഒരുക്കിയ പുഷ്പോത്സവ നഗരി ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ . ശ്രീലത വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും .

1,500 സ്ക്വയർ ഫീറ്റിൽ ഒരുക്കുന്ന പുഷ്പനഗരിക്കുപുറമെ അറുപതോളം വ്യത്യസ്ത തരം സ്റ്റാളുകളും അമ്യൂസ്മെന്റ് പാർക്കുകളുമുണ്ടായിരിക്കും . രാവിലെ 11 മുതൽ വൈകിട്ട് ഒൻപതുവരെയാണ് പ്രദർശനം . ഭാരവാഹികളായ സനൂപ് രാജു , അനീഷ് മാത്യു , ബിനീഷ് മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49396/double-flower-fruit-plant-festival-from-today)