---
title: "അഗ്നിപഥ് പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും: സെക്കന്തരാബാദിൽ ട്രെയിന് തീയിട്ടു, വെടിവെപ്പിൽ ഒരാൾക്ക് പരുക്ക്"
english_title: "Train fire in Secunderabad, one injured in shooting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49407/train-fire-in-secunderabad-one-injured-in-shooting"
published_at: "2022-06-17T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac55abcc46f_1655461261830.jpg"
keywords: []
---

# അഗ്നിപഥ് പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും: സെക്കന്തരാബാദിൽ ട്രെയിന് തീയിട്ടു, വെടിവെപ്പിൽ ഒരാൾക്ക് പരുക്ക്

> **Lead Summary:** **ഡൽഹി: **ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുന്നു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് പ്രതിഷേധക്കാർ തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനൽച്ചില്ലുകളും തകർത്തു. ട്രെയിനുകൾക്ക് നേരെ കല്ലേറുമുണ്ടായി.

## Article Content

**ഡൽഹി: **ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുന്നു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് പ്രതിഷേധക്കാർ തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനൽച്ചില്ലുകളും തകർത്തു. ട്രെയിനുകൾക്ക് നേരെ കല്ലേറുമുണ്ടായി.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾക്ക് പരുക്കേറ്റു. വടക്കേ ഇന്ത്യയിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. ബിഹാറിൽ ഇന്നും ട്രെയിനുകൾക്ക് തീവെച്ചു. സമസ്തിപൂർ, ലക്കിസരായ് എന്നിവിടങ്ങളിലാണ് ട്രെയിനുകൾക്ക് തീയിട്ടത്. ബീഹാർ ഉപമുഖ്യമന്ത്രിയുടെയും ബിജെപി എംഎൽഎയുടെയും വീടുകൾക്ക് നേരെ ആക്രമണം നടന്നു. അക്രമം നടത്തുന്നത് ആർജെഡി ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു. യുപിയിലെ ബല്ലിയ റെയിൽവേ സ്റ്റേഷനിലും ആക്രമണം നടന്നു. നിർത്തിയിട്ട ട്രെയിൻ അടിച്ചുതകർത്തു. റെയിൽവേ സ്റ്റേഷനും പ്രതിഷേധക്കാർ തകർത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49407/train-fire-in-secunderabad-one-injured-in-shooting)