---
title: "പ്രവാസി മലയാളി ഡോക്ടര്‍ കാറപകടത്തില്‍ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49438/accident"
published_at: "2022-06-17T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac729b917c6_Screenshot_20220617-175414.png"
keywords: []
---

# പ്രവാസി മലയാളി ഡോക്ടര്‍ കാറപകടത്തില്‍ മരിച്ചു

> **Lead Summary:** **ലണ്ടന്‍**: മലയാളി ഡോക്ടര്‍ ബ്രിട്ടനില്‍ കാറപകടത്തില്‍ മരിച്ചു. ലിവര്‍പൂളില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍ 27) ആണ് മരിച്ചത്. ചങ്ങനാശ്ശേരി മണലിയില്‍ ജോജപ്പന്‍-ജെസ്സി ദമ്പതികളുടെ മകനാണ്.

## Article Content

**ലണ്ടന്‍**: മലയാളി ഡോക്ടര്‍ ബ്രിട്ടനില്‍ കാറപകടത്തില്‍ മരിച്ചു. ലിവര്‍പൂളില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍ 27) ആണ് മരിച്ചത്. ചങ്ങനാശ്ശേരി മണലിയില്‍ ജോജപ്പന്‍-ജെസ്സി ദമ്പതികളുടെ മകനാണ്.

ബ്രിട്ടനിലെ എം-6 മോട്ടോര്‍ വേയില്‍ ഉണ്ടായ കാറപകടത്തിലാണ് ജോതിസ് മരിച്ചത്. ലിവര്‍പൂളിലെ ബോള്‍ട്ടണ്‍ ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ജോതിസ് ഓടിച്ചിരുന്ന കാര്‍ എം-6 മോട്ടോര്‍വേയിലെ ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നെന്നാണ് വിവരം. ജോതിസിന്റെ മാതാപിതാക്കള്‍ നാട്ടില്‍ ആയിരുന്നതിനാല്‍ വാര്‍ത്ത് സ്ഥിരീകരിക്കാന്‍ സമയമെടുത്തു. അപകട കാരണം ഉള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49438/accident)