---
title: "സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു "
english_title: "Female status study report released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49489/female-status-study-report-released"
published_at: "2022-06-18T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad174fc8486_PicsArt_06-18-03.13.04.jpg"
keywords: []
---

# സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു 

> **Lead Summary:** സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തും ജെൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി തയ്യാറാക്കിയ സ്ത്രീപദവി പഠന റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്തു.

## Article Content

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തും ജെൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി തയ്യാറാക്കിയ സ്ത്രീപദവി പഠന റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്തു.

പാപ്പിനിശ്ശേരി ഇ കെ നായനാർ സ്മാരക സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല അധ്യക്ഷയായി.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ പി വി അജിത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി കെ പ്രമോദ്, പി പി മാലിനി, കെ ശോഭന, പഞ്ചായത്ത് സെക്രട്ടറി എൻ പ്രീജിത്ത്, വുമൺ ഫെസിലിറ്റേറ്റർ പി ശിഷിത, ഐസിഡിഎസ് സൂപ്പർവൈസർ സി ടി രാജശ്രീ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ മിനി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49489/female-status-study-report-released)