---
title: "ഇരിട്ടി എം.ജി.കോളേജിലേക്ക് ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ. പ്രതിഷേധ മാർച്ച് നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49490/iritty"
published_at: "2022-06-18T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad18f92250a_PicsArt_06-18-03.11.32.jpg"
keywords: []
---

# ഇരിട്ടി എം.ജി.കോളേജിലേക്ക് ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ. പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** **ഇരിട്ടി**: അക്രമ സമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജീവനക്കാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്.ഐ - എസ്.എഫ്.ഐ. പ്രവർത്തകർ ഇരിട്ടി എം.ജി.കോളേജിലേക്ക് പ്രതിക്ഷേധ മാർച്ച് നടത്തി.

## Article Content

**ഇരിട്ടി**: അക്രമ സമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജീവനക്കാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്.ഐ - എസ്.എഫ്.ഐ. പ്രവർത്തകർ ഇരിട്ടി എം.ജി.കോളേജിലേക്ക് പ്രതിക്ഷേധ മാർച്ച് നടത്തി.

മാർച്ച് കോളേജിന് സമീപം വെച്ച് പോലിസ് തടഞ്ഞു. സമരം ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു.അശ്വിൻ രമേശ് അധ്യക്ഷനായി.

പി.വി.ബിനോയ്, കണ്ണൂർയൂണിവേഴ്സിറ്റി ചെയർമാൻ സാരംഗ് കോട്ടായി, പി.എ.നോബിൾ, അനീഷ് ഉളിക്കൽ, കെ.വി.അഭിഷ' എന്നിവർ സംസാരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇരിട്ടി സി.ഐ. കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൻ വൻ പോലിസ് സന്നാഹം കോളേജിന് മുന്നിൽ നേരത്തെനിലയുറപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49490/iritty)