---
title: "ട്രെയിനിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ എട്ട് കിലോ കഞ്ചാവ് പിടികൂടി "
english_title: "Druggs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49492/druggs"
published_at: "2022-06-18T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad1d193c5d6_Screenshot_20220618-060109.png"
keywords: []
---

# ട്രെയിനിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ എട്ട് കിലോ കഞ്ചാവ് പിടികൂടി 

> **Lead Summary:** **പാലക്കാട്: **ട്രെയിനിൽനിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടി. ഷാലിമാർ - നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസിന്‍റെ ജനറൽ കംപാർട്ട്മെന്‍റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

## Article Content

**പാലക്കാട്: **ട്രെയിനിൽനിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടി. ഷാലിമാർ - നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസിന്‍റെ ജനറൽ കംപാർട്ട്മെന്‍റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് ഇത് കണ്ടെടുത്തത്. ആരാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പരിശോധിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49492/druggs)