---
title: "ഇന്ത്യയിലേക്ക് കടത്താനെത്തിച്ച ഹെറോയിൻ പിടികൂടി: 7 ദക്ഷിണാഫ്രിക്കൻ യുവതികൾ അറസ്റ്റിൽ"
english_title: "Druggs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49493/druggs"
published_at: "2022-06-18T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad219b6716f_images.jpeg"
keywords: []
---

# ഇന്ത്യയിലേക്ക് കടത്താനെത്തിച്ച ഹെറോയിൻ പിടികൂടി: 7 ദക്ഷിണാഫ്രിക്കൻ യുവതികൾ അറസ്റ്റിൽ

> **Lead Summary:** **ദില്ലി**: ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്താനെത്തിച്ച 51 കിലോ ഹെറോയ്ൻ നേപ്പാളിൽ പിടികൂടി. 7 ദക്ഷിണാഫ്രിക്കൻ യുവതികളാണ് ഹെറോയ്ൻ കടത്താൻ ശ്രമിച്ചത്.

## Article Content

**ദില്ലി**: ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്താനെത്തിച്ച 51 കിലോ ഹെറോയ്ൻ നേപ്പാളിൽ പിടികൂടി. 7 ദക്ഷിണാഫ്രിക്കൻ യുവതികളാണ് ഹെറോയ്ൻ കടത്താൻ ശ്രമിച്ചത്.

ലഹരിമരുന്നുമായി ഏതാനും വിദേശ യുവതികൾ വരുന്നുണ്ടെന്ന രഹസ്യ സന്ദേശം നേപ്പാൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കർശന പരിശോധനയും ഏർപ്പാടാക്കിയിരുന്നു. ഇതിനിടിയിലാണ് ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ 7 യുവതികൾ പിടിയിലാകുന്നത്.

ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോൾ ലഹരിമരുന്ന് കണ്ടെത്തി. 51 കിലോ ഹെറോയ്നാണ് ഉണ്ടായിരുന്നത്. 1.2 ബില്യൺ നേപ്പാൾ രൂപ വില മതിക്കുന്നവയാണിവ. 7 യുവതികളെയും നേപ്പാൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് ലഹരിമരുന്നിന്‍റെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് യുവതികൾ വെളുപ്പെടുത്തിയത്.

കൂടുതൽ പേർ ലഹരിമരുന്നുമായി നേപ്പാളിലേക്ക് എത്തിയേക്കുമെന്ന വിവരത്തെ തുടർന്ന് വിമാനത്താവളത്തിൽ പരിശോധന ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49493/druggs)