---
title: "കരിച്ചേരിയില്‍ സി.പി.ഐ നേതാവ് വെടിയേറ്റ് മരിച്ച കേസിലെ പ്രതി കീഴടങ്ങി"
english_title: "Defendant surrendered"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49494/defendant-surrendered"
published_at: "2022-06-18T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad24975ea95_Screenshot_20220618-063338.png"
keywords: []
---

# കരിച്ചേരിയില്‍ സി.പി.ഐ നേതാവ് വെടിയേറ്റ് മരിച്ച കേസിലെ പ്രതി കീഴടങ്ങി

> **Lead Summary:** **കാസര്‍കോട്**: ബേക്കൽ കരിച്ചേരിയില്‍ സിപിഐ നേതാവ് എ മാധവന്‍ നമ്പ്യാര്‍ വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി. കരിച്ചേരിയിലെ 28കാരനായ ശ്രീഹരിയാണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.

## Article Content

**കാസര്‍കോട്**: ബേക്കൽ കരിച്ചേരിയില്‍ സിപിഐ നേതാവ് എ മാധവന്‍ നമ്പ്യാര്‍ വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി. കരിച്ചേരിയിലെ 28കാരനായ ശ്രീഹരിയാണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.

 അറസ്റ്റ് രേഖപ്പെടുത്തി. കാട്ടുപന്നിയെ കുടുക്കാനായി തോക്ക് കെണി വെച്ചത് ശ്രീഹരിയാണ്. ഇതിൽനിന്ന് കാൽമുട്ടിന് വെടിയേറ്റ് രക്തം വാർന്നാണ് മാധവൻ നമ്പ്യാർ മരിച്ചത്. തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞെന്ന് ശ്രീഹരി പോലീസിന് മൊഴി നൽകി.

മാധവന്‍ നമ്പ്യാര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. വലത് കാല്‍മുട്ടിന് വെടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന ഇദ്ദേഹത്തെ വൈകിയാണ് കണ്ടത്. സിപിഐ കരിച്ചേരി ബ്രാഞ്ച് മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മുന്‍ അംഗവുമാണ് മരിച്ച മാധ്യന്‍ നമ്പ്യാര്‍.

സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് പനയാലിലെ ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. . മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49494/defendant-surrendered)