---
title: "വയോജന പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണം: കേരള സീനിയർ സിറ്റിസൺസ് ഫോറം ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി"
english_title: "Old age pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49498/old-age-pension"
published_at: "2022-06-18T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad30792fe39_PicsArt_06-18-07.21.33.jpg"
keywords: []
---

# വയോജന പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണം: കേരള സീനിയർ സിറ്റിസൺസ് ഫോറം ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി

> **Lead Summary:** വയോജനങ്ങൾക്കുള്ള ട്രെയിൻ യാത്ര ഇളവ് പുനസ്ഥാപിക്കണമെന്നും വയോജന പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്നും, കേരള സീനിയർ സിറ്റിസൺസ് ഫോറം ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

വയോജനങ്ങൾക്കുള്ള ട്രെയിൻ യാത്ര ഇളവ് പുനസ്ഥാപിക്കണമെന്നും വയോജന പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്നും, കേരള സീനിയർ സിറ്റിസൺസ് ഫോറം ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ശ്രീകണ്ഠാപുരത്ത് ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് അബ്രഹാം തോണക്കര അധ്യക്ഷത വഹിച്ചു. കൗൺസിൽ യോഗം ജില്ലാ പ്രസിഡണ്ട് വി.ഡി.ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോസഫ് കോക്കാട്ട്, രാമചന്ദ്രൻ കെ സി, ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49498/old-age-pension)