---
title: "ഇന്ത്യൻ റയിൽവേ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ ആശയം കൊടുത്താൽ ഒന്നര കോടി രൂപ"
english_title: "Indianrailway"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49501/indianrailway"
published_at: "2022-06-18T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad33ca749ab_images_(1).jpeg"
keywords: []
---

# ഇന്ത്യൻ റയിൽവേ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ ആശയം കൊടുത്താൽ ഒന്നര കോടി രൂപ

> **Lead Summary:** **പാലക്കാട് : ** ഇന്ത്യൻ റെയിൽവേ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കാൻ ഐഡിയ ഉണ്ടോ? നവീന ആശയങ്ങളും സാങ്കേതിക അറിവും ഉള്ളവരുടെ സഹായം തേടുകയാണു റെയിൽവേ.

## Article Content

**പാലക്കാട് : ** ഇന്ത്യൻ റെയിൽവേ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കാൻ ഐഡിയ ഉണ്ടോ? നവീന ആശയങ്ങളും സാങ്കേതിക അറിവും ഉള്ളവരുടെ സഹായം തേടുകയാണു റെയിൽവേ.

സ്റ്റാർട്ടപ്പുകൾക്കും ഗവേഷ കർക്കും എംഎസ്എംഇകൾക്കും ഇന്ത്യൻ റെയിൽവേ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കാം. കഴിഞ്ഞ 13ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ ഇന്നവേഷൻ പോളിസി അവതരിപ്പിച്ചത്.

ഇതിന്റെ ഭാഗമായി ട്രാക്കിലെ വളവ് ഒഴിവാക്കൽ, അറ്റകുറ്റപ്പണികൾ എന്നിവ കാര്യക്ഷമമാക്കുക, അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങൾ, പാലങ്ങളുടെ ശേഷി പരിശോധിക്കുന്നതിനുള്ള നൂതന മാർഗങ്ങൾ, ചരക്കുനീക്കത്തിന് ഭാരം കുറഞ്ഞ വാഗണുകളുടെ രൂപകൽപന തുടങ്ങിയ ആവശ്യങ്ങൾക്കാണ് റെയിൽവേ സഹായം തേടുന്നത്. റെയിൽവേ നേരിടുന്ന നൂറ്റിയറുപ തോളം പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 11 എണ്ണം https:// B innovation.indianrailways.gov.in/ എന്ന പോർട്ടലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. പദ്ധതിയിൽ പങ്കാ ളികളാകാൻ ആഗ്രഹിക്കുന്നവർ ഈ പോർട്ടലിൽ റജിസ്ട്രേഷൻ പൂർത്തിയാക്കണം.

30 ദിവസത്തിനുള്ളിൽ ലഭിക്കുന്ന ആശയങ്ങൾ വിദഗ്ധ സമിതി പരിശോധിച്ച് യോഗ്യരായവരെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെട്ടാൽ ആശയം പ്രാവർത്തികമാക്കുന്ന തിനായി ചെലവിന്റെ 50 ശതമാനം പരമാവധി 1.5 കോടി രൂപ വരെ റെയിൽവേ സഹായം നൽ കും. കണ്ടുപിടിത്തങ്ങളുടെ അവകാശം ഉടമസ്ഥനു തന്നെ ആയിരിക്കുമെന്നും പാലക്കാട് ഡിവിഷനൽ മാനേജർ ത്രിലോക് കോത്താരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49501/indianrailway)