---
title: "സ്വകാര്യ ട്യൂഷൻ എടുക്കുന്ന സർക്കാർ എയ്ഡഡ് സ്കൂൾ അധ്യാപകർക്കെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികൾ ആരംഭിച്ചു"
english_title: "Government Aided School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49504/government-aided-school"
published_at: "2022-06-18T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad37920b8e7_images_(3).jpeg"
keywords: []
---

# സ്വകാര്യ ട്യൂഷൻ എടുക്കുന്ന സർക്കാർ എയ്ഡഡ് സ്കൂൾ അധ്യാപകർക്കെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികൾ ആരംഭിച്ചു

> **Lead Summary:** **തിരുവനന്തപുരം: **സ്വകാര്യ ട്യൂഷൻ എടുക്കുന്ന സർക്കാർ എയ്ഡഡ് സ്കൂൾ അധ്യാപകർക്കെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികൾ ആരംഭിച്ചു. വിജിലൻസ് പരിശോധനയിൽ പിടികൂടിയ 7 പേർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി.

## Article Content

**തിരുവനന്തപുരം: **സ്വകാര്യ ട്യൂഷൻ എടുക്കുന്ന സർക്കാർ എയ്ഡഡ് സ്കൂൾ അധ്യാപകർക്കെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികൾ ആരംഭിച്ചു. വിജിലൻസ് പരിശോധനയിൽ പിടികൂടിയ 7 പേർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി.

പല സ്കൂൾ അധ്യാപകരും മറ്റുള്ളവരുടെ പേരിൽ സ്വകാര്യ ട്യൂഷൻ സെന്ററുകൾ അടക്കം നടത്തുകയും സ്കൂളിലെ കുട്ടികളെ അവിടേക്ക് എത്തിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതികൾ ലഭിക്കുന്നുണ്ടെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നി യമവിരുദ്ധമായ ഇത്തരം പ്രവർത്തനം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകും.

ഇതിനായി വിജിലൻസ് തുടർച്ചയായ പരിശോധനകൾ നടക്കും അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49504/government-aided-school)