---
title: "എ350 വിമാനങ്ങള്‍ സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ "
english_title: "Air India to acquire A350 aircraft."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49539/air-india-to-acquire-a350-aircraft"
published_at: "2022-06-18T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad6c7e71626_1655532653572.jpg"
keywords: []
---

# എ350 വിമാനങ്ങള്‍ സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ 

> **Lead Summary:** **ന്യൂഡല്‍ഹി:** എയര്‍ബസിന്‍റെ എ350 വിമാനങ്ങള്‍ സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനം. മാര്‍ച്ച്‌ 2023ഓടെ ആദ്യ വിമാനം ഇന്ത്യയിലെത്തും. വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം വ്യക്തമല്ല.

## Article Content

**ന്യൂഡല്‍ഹി:** എയര്‍ബസിന്‍റെ എ350 വിമാനങ്ങള്‍ സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനം. മാര്‍ച്ച്‌ 2023ഓടെ ആദ്യ വിമാനം ഇന്ത്യയിലെത്തും. വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം വ്യക്തമല്ല.

2006ലാണ് എയര്‍ ഇന്ത്യ അവസാനമായി വിമാനങ്ങള്‍ വാങ്ങിയത്. ഇന്ത്യ-അമേരിക്ക ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് ഉതകുംവിധത്തിലുള്ള വലിയ ഇന്ധന ടാങ്കുകളാണ് എ350 വിമാനങ്ങളുടേത്.  ജനുവരി 27നാണ് പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ് ഏറ്റെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49539/air-india-to-acquire-a350-aircraft)