---
title: "ട്രാഫിക്ക് ബ്ലോക്ക് അറിയാനുള്ള പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ്"
english_title: "Google Map announces new Nearby traffic "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49542/google-map-announces-new-nearby-traffic"
published_at: "2022-06-18T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad70967a244_1655533697428.jpg"
keywords: []
---

# ട്രാഫിക്ക് ബ്ലോക്ക് അറിയാനുള്ള പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ്

> **Lead Summary:** ‍ ട്രാഫിക്ക് ബ്ലോക്ക് അറിയാനുള്ള പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വരുന്ന ആഴ്ചകളില്‍ ഇത് ലഭ്യമാകും. ഇതോടെ ഉപയോക്താക്കളുടെ നിലവിലെ ലൊക്കേഷനും അതിന്റെ സമീപത്തെ ട്രാഫിക്കും സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

## Article Content

‍ ട്രാഫിക്ക് ബ്ലോക്ക് അറിയാനുള്ള പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വരുന്ന ആഴ്ചകളില്‍ ഇത് ലഭ്യമാകും. ഇതോടെ ഉപയോക്താക്കളുടെ നിലവിലെ ലൊക്കേഷനും അതിന്റെ സമീപത്തെ ട്രാഫിക്കും സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

വിവരങ്ങള്‍ ആന്‍ഡ്രോയിഡ് ഹോം സ്ക്രീനില്‍ തന്നെ ലഭ്യമാക്കും. ഗൂഗിള്‍മാപ്സില്‍ കാണിക്കുന്ന നിയര്‍ബൈ ട്രാഫിക് വിജറ്റിൽ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പ്രാദേശിക ട്രാഫിക്ക് പരിശോധിച്ചറിയാനാവും. ഇത് കൂടാതെ 2x2 വലുപ്പത്തിൽ ദൃശ്യമാകുന്ന വിജറ്റിന്റെ പ്രിവ്യൂ ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡിനുള്ള ട്രാഫിക് വിജറ്റാണ് നിലവില്‍ ഗൂഗിള്‍ മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിള്‍ മാപ്പിന്റെ ആപ്പ് തുറക്കാതെ തന്നെ നിലവിലെ ലൊക്കേഷനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ കണ്ടെത്താനാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49542/google-map-announces-new-nearby-traffic)