---
title: " പാനൂരിൽ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49555/accident"
published_at: "2022-06-18T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad7b8477ec3_PicsArt_06-18-12.44.02.jpg"
keywords: []
---

#  പാനൂരിൽ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു

> **Lead Summary:**  **പാനൂർ: **വാഴമലയ്ക്ക് സമീപം ചെറുപ്പറമ്പ് പാത്തിക്കൽ റോഡിലുണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു . കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. കല്ലിക്കണ്ടി സ്വദേശി സിയാദ് ആണ് മരിച്ചത്.

## Article Content

 **പാനൂർ: **വാഴമലയ്ക്ക് സമീപം ചെറുപ്പറമ്പ് പാത്തിക്കൽ റോഡിലുണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു . കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. കല്ലിക്കണ്ടി സ്വദേശി സിയാദ് ആണ് മരിച്ചത്.

സിയാദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂടെയുണ്ടായിരുന്ന സുഹൃത്ത് നാദിറിനും പരിക്കേറ്റിട്ടുണ്ട്. ഉടൻ നാട്ടുകാർ കുന്നോത്ത് പറമ്പിലെയും പാനൂരിലെയും ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 വാഴമലയിൽ പോയ സഹൃത്തുക്കളുടെ വാഹനത്തിൻ്റെ ഇന്ധനം തീർന്നതിനാൽ അവർക്ക് ഇന്ധനവുമായി പോകുന്നതിനിടെയായിരുന്നു അപകടം. കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്ക്കൂൾ വിദ്യാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49555/accident)