---
title: "അഗ്നിപഥ് പ്രതിഷേധം സംസ്ഥാനത്തും: തിരുവനന്തപുരത്തും കോഴിക്കോടും വൻ റാലി"
english_title: "Agneepath protest in the state: "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49556/agneepath-protest-in-the-state"
published_at: "2022-06-18T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad7c1d9c96e_IMG_20220618_124729.jpg"
keywords: []
---

# അഗ്നിപഥ് പ്രതിഷേധം സംസ്ഥാനത്തും: തിരുവനന്തപുരത്തും കോഴിക്കോടും വൻ റാലി

> **Lead Summary:** **ഡൽഹി:** ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരെ കേരളത്തിലും പ്രക്ഷോഭം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകലിൽ ആർമി റിക്രൂട്ട്‌മെന്റിന് കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ പ്രതിഷേധ പ്രകടനം നടത്തുകയാണ്. തിരുവനന്തപുരത്ത് രാജ് ഭവനിലേക്കാണ് ഉദ്യോഗാർഥികളുടെ മാർച്ച്. ജസ്റ്റിസ് ഫോർ ആർമി സ്റ്റുഡന്റ്‌സ് എന്ന ബാനറിലാണ് പ്രതിഷേധം

## Article Content

**ഡൽഹി:** ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരെ കേരളത്തിലും പ്രക്ഷോഭം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകലിൽ ആർമി റിക്രൂട്ട്‌മെന്റിന് കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ പ്രതിഷേധ പ്രകടനം നടത്തുകയാണ്. തിരുവനന്തപുരത്ത് രാജ് ഭവനിലേക്കാണ് ഉദ്യോഗാർഥികളുടെ മാർച്ച്. ജസ്റ്റിസ് ഫോർ ആർമി സ്റ്റുഡന്റ്‌സ് എന്ന ബാനറിലാണ് പ്രതിഷേധം

ആർമി റിക്രൂട്ട്‌മെന്റ് പരീക്ഷ മാറ്റിവെച്ചതിനെതിരെയാണ് ഉദ്യോഗാർഥികൾ പ്രതിഷേധിക്കുന്നത്. ഒന്നര വർഷത്തിലേറെയായി റിക്രൂട്ട്‌മെന്റിന് കാത്തിരിക്കുന്നുവെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് മുന്നിലാണ് ഉദ്യോഗാർഥികൾ പ്രതിഷേധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49556/agneepath-protest-in-the-state)