---
title: "നൂറ് മേനി വിളവുമായി സ്വർഗ്ഗത്തിലെ പഴം"
english_title: "The fruit of heaven"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49557/the-fruit-of-heaven"
published_at: "2022-06-18T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad7d4b61e73_PicsArt_06-18-12.51.55.jpg"
keywords: []
---

# നൂറ് മേനി വിളവുമായി സ്വർഗ്ഗത്തിലെ പഴം

> **Lead Summary:** **കൂത്തുപറമ്പ**: യൂട്യൂബിൽ ഖാക് എന്ന ഫലത്തെക്കുറിച്ച് അറിഞ്ഞതോയാണ് കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയായ രാജന് എന്തുകൊണ്ട് ഇവിടെ ഒരു സ്വർഗ്ഗം തീർത്തു കൂടാ എന്ന ചിന്ത മനസ്സിൽ ഉദിച്ചത്. ഒട്ടും സമയം വൈകാതെ തന്നെ വിത്ത് കണ്ടെത്താനുള്ള അന്വേഷണത്തിൽ ആയിരുന്നു രാജൻ.

## Article Content

**കൂത്തുപറമ്പ**: യൂട്യൂബിൽ ഖാക് എന്ന ഫലത്തെക്കുറിച്ച് അറിഞ്ഞതോയാണ് കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയായ രാജന് എന്തുകൊണ്ട് ഇവിടെ ഒരു സ്വർഗ്ഗം തീർത്തു കൂടാ എന്ന ചിന്ത മനസ്സിൽ ഉദിച്ചത്. ഒട്ടും സമയം വൈകാതെ തന്നെ വിത്ത് കണ്ടെത്താനുള്ള അന്വേഷണത്തിൽ ആയിരുന്നു രാജൻ.

ജില്ലയിൽ തന്നെ അപൂർവ്വം ഇനത്തിൽപ്പെട്ട പഴമാണ് ഖാക്ക്.നാലു മാസത്തിൽ രണ്ട് തവണയാണ് ഖാക്ക് കായ്ച്ചത്.അതുകൊണ്ട്തന്നെ വർഷത്തിൽ പലതവണ കായ്ഫലം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മറ്റുള്ള ഒരു വളവും ഖാക്കിന് ആവശ്യമില്ല. രണ്ടായിരത്തോളം ഫലവൃക്ഷങ്ങൾ ആണ് ഇവിടെ ഉള്ളത്.

അതോടൊപ്പം എഴുന്നൂറോളം വിത്തുകളും ഉത്പാദിപ്പിക്കുന്നുണ്ട്.200ഓളം പീനട്ട് ബട്ടർ തൈകളും വച്ചുപിടിച്ചിട്ടുണ്ട്. കൂടാതെ റംബൂട്ടാൻ,ദുരിയാൻ,സന്തുൾ തുടങ്ങി വ്യത്യസ്ത ഇനം തൈകളാണ് ഇവിടെ ഉള്ളത്.ഒപ്പം വിവിധ ഇനങ്ങളിൽ പെട്ട പ്ലാവുകളും മറ്റൊരു ആകർഷണമാണ്.എയർപോർട്ട് എന്ന പേരിൽ ചെടികൾക്ക് ആവശ്യമായ ഓക്സിജൻ നൽകുവാൻ ഉള്ള സംവിധാനവും ഇവിടെയുണ്ട്. കണ്ണിന് ഉത്തമമായ ഒരു ഫലമാണ് ഖാക്ക്.

രാക്ഷസ വളർച്ച എന്ന മറ്റൊരു പേര് കൂടി ഖാക്കിനുണ്ട്. ശ്രദ്ധയോടെ മുറിച്ചെടുത്തില്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ പടർന്നുപിടിച്ചു പോകുന്നതിനാലാണ് ഇത്തരത്തിൽ ഒരു പേര് കൂടി രൂപപ്പെട്ടത്. ഖാക്കിലടങ്ങിയ പോഷകങ്ങൾ കണ്ടുപിടിക്കുക എന്ന അടുത്ത പ്രവർത്തി യിലേക്ക് കടന്നിരിക്കുകയാണ് രാജൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49557/the-fruit-of-heaven)