---
title: "കിണറ്റിൽ വീണ പശു കുട്ടിക്ക് രക്ഷകരായി തളിപ്പറമ്പ് അഗ്നിശമന സേന"
english_title: "Fire Brigade"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49565/fire-brigade"
published_at: "2022-06-18T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad80a6c829e_PicsArt_06-18-01.06.21.jpg"
keywords: []
---

# കിണറ്റിൽ വീണ പശു കുട്ടിക്ക് രക്ഷകരായി തളിപ്പറമ്പ് അഗ്നിശമന സേന

> **Lead Summary:**  **ബക്കളം: **കിണറ്റിൽ വീണ പശു കുട്ടിക്ക് രക്ഷകരായി തളിപ്പറമ്പ് അഗ്നിശമന സേന. ബക്കളം കടമ്പേരിയിലാണ് സംഭവം. കടബേരിയിലെ പി.കെ ലക്ഷ്മണന്റെ ആൾമറയില്ലാത്ത കിണറ്റിലാണ് പശുക്കുട്ടി വീണത്.

## Article Content

 **ബക്കളം: **കിണറ്റിൽ വീണ പശു കുട്ടിക്ക് രക്ഷകരായി തളിപ്പറമ്പ് അഗ്നിശമന സേന. ബക്കളം കടമ്പേരിയിലാണ് സംഭവം. കടബേരിയിലെ പി.കെ ലക്ഷ്മണന്റെ ആൾമറയില്ലാത്ത കിണറ്റിലാണ് പശുക്കുട്ടി വീണത്.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘം പശുക്കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. ഫയർ ആന്റ് റസ്ക്യൂ ഓഫീസർ നവീൻ കുമാറാണ് കിണറ്റിലിറങ്ങിയത്.

ആറ് അടിയോളം വെള്ളമുണ്ടായിരിന്ന 25 അടി ആഴമുള്ള കിണറ്റിൽ നിന്ന് ഏറെ സാഹസപ്പെട്ടാണ് അഗ്നിശമന സേനാംഗങ്ങൾ പശുക്കുട്ടിയെ പുറത്തെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49565/fire-brigade)