---
title: "മയ്യിൽ പോലീസ് സ്റ്റേഷൻ എസ്.ഡി.പി.ഐ. മാർച്ച്: 26 പേർക്കെതിരെ കേസ്"
english_title: "Mayil Police Station SDPI  March: "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49569/mayil-police-station-sdpi-march"
published_at: "2022-06-18T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad81b419ded_Picsart_22-06-18_13-09-04-401.jpg"
keywords: []
---

# മയ്യിൽ പോലീസ് സ്റ്റേഷൻ എസ്.ഡി.പി.ഐ. മാർച്ച്: 26 പേർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ:** പള്ളികളിൽ മതവിദ്വേഷപ്രസംഗം നടത്തരുതെന്ന മയ്യിൽ എസ്.എച്ച്.ഒ.യുടെ നോട്ടീസിനെത്തുടർന്ന് നടപടിയാവശ്യപ്പെട്ട് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് 26 പേർക്കെതിരെ കേസ്. കഴിഞ്ഞദിവസം എസ്.ഡി.പി.ഐ. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയാണ് വിവാദനോട്ടീസിനെതിരെ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചത്.

## Article Content

**കണ്ണൂർ:** പള്ളികളിൽ മതവിദ്വേഷപ്രസംഗം നടത്തരുതെന്ന മയ്യിൽ എസ്.എച്ച്.ഒ.യുടെ നോട്ടീസിനെത്തുടർന്ന് നടപടിയാവശ്യപ്പെട്ട് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് 26 പേർക്കെതിരെ കേസ്. കഴിഞ്ഞദിവസം എസ്.ഡി.പി.ഐ. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയാണ് വിവാദനോട്ടീസിനെതിരെ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചത്.

സംസ്ഥാന സെക്രട്ടറി കെ.കെ.അബ്ദുൾജബ്ബാർ, ജില്ലാ സെക്രട്ടറി അബ്ദുള്ള നാറാത്ത്, മുസ്തഫ നാറാത്ത്, കെ.ഇസ്മയിൽ, ഇസ്ഹാഖ്, മുഹമ്മദ് തുടങ്ങിയവർക്കെതിരെയും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്. അന്യായമായി സംഘം ചേർന്നതിനും പോലീസ് സ്റ്റേഷനുമുന്നിൽ വാഹനങ്ങൾക്ക് മാർഗതടസ്സമുണ്ടാക്കിയതിനുമാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49569/mayil-police-station-sdpi-march)