---
title: "പ്ലസ് വൺ പ്രവേശനം; അപേക്ഷ അടുത്തമാസം ആദ്യത്തിൽ "
english_title: "Plus One access; Application early next month"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49579/plus-one-access-application-early-next-month"
published_at: "2022-06-18T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad8910d8e1f_IMG-20220618-WA0138.jpg"
keywords: []
---

# പ്ലസ് വൺ പ്രവേശനം; അപേക്ഷ അടുത്തമാസം ആദ്യത്തിൽ 

> **Lead Summary:** തിരുവനന്തപുരം :പ്ലസ് വൺ അപേക്ഷ സമർപ്പണം അടുത്തമാസം ആദ്യത്തിൽ ആരംഭിക്കുന്ന രീതിയിൽ ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. പ്രവേശനത്തിനായുള്ള പ്രോസ്‌പെക്ടസ് അംഗീകാരത്തിനായി ഹയർസെക്കൻഡറി വിഭാഗം സർക്കാരിന് സമർപ്പിച്ചു.

## Article Content

തിരുവനന്തപുരം :പ്ലസ് വൺ അപേക്ഷ സമർപ്പണം അടുത്തമാസം ആദ്യത്തിൽ ആരംഭിക്കുന്ന രീതിയിൽ ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. പ്രവേശനത്തിനായുള്ള പ്രോസ്‌പെക്ടസ് അംഗീകാരത്തിനായി ഹയർസെക്കൻഡറി വിഭാഗം സർക്കാരിന് സമർപ്പിച്ചു.

സർക്കാർ ഉത്തരവിറങ്ങിയ ശേഷം ഉടൻ നടപടികൾ ആരംഭിക്കും. നിലവിൽ പ്ലസ് വൺ പരീക്ഷ പുരോഗമിക്കുകയാണ്. ഈ മാസം 30 വരെയാണ് പരീക്ഷ. അതുകൊണ്ടു തന്നെ ഓൺലൈൻ അപേക്ഷ സമർപ്പണം പ്ലസ് വൺ പരീക്ഷ പൂർത്തിയായ ശേഷം ആരംഭിക്കാനാണ് നീക്കം.

കൂടാതെ സിബിഎസ്ഇ ഉൾപ്പെടെ പത്താംക്ലാസ് പരീക്ഷഫലം കൂടി പ്രവേശന നടപടിക്ക് പരിഗണിക്കും. ഈ സാഹചര്യത്തിൽ ജൂലൈ ആദ്യവാരത്തോടെ തന്നെ നടപടി ക്രമങ്ങൾ ആരംഭിക്കാൻ ധാരണയായിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49579/plus-one-access-application-early-next-month)