---
title: "യൂത്ത് കോൺഗ്രസ് കെ.എസ്.യു ഡി.വൈ.എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം"
english_title: "Youth Congress KSU DYSP office clashes in March"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49605/youth-congress-ksu-dysp-office-clashes-in-march"
published_at: "2022-06-18T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62adaa416aa38_Picsart_22-06-18_16-04-14-525.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് കെ.എസ്.യു ഡി.വൈ.എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം

> **Lead Summary:** കണ്ണൂർ / പയ്യന്നൂർ : യൂത്ത് കോൺഗ്രസ് കെ.എസ്.യു ഡി.വൈ.എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.പയ്യന്നൂർ ഗാന്ധി മന്ദിരവും, ഗാന്ധി പ്രതിമയും തകർത്ത പ്രതികളെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കെ.എസ്.യു അസംബ്ലി കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പയ്യന്നൂർ ഡി.വൈ.എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചിൽ സംഘർഷം.

## Article Content

കണ്ണൂർ / പയ്യന്നൂർ : യൂത്ത് കോൺഗ്രസ് കെ.എസ്.യു ഡി.വൈ.എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.പയ്യന്നൂർ ഗാന്ധി മന്ദിരവും, ഗാന്ധി പ്രതിമയും തകർത്ത പ്രതികളെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കെ.എസ്.യു അസംബ്ലി കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പയ്യന്നൂർ ഡി.വൈ.എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചിൽ സംഘർഷം.

പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ നിന്ന് മുദ്രാവാക്യം വിളിച്ചു. പോലീസ് വലയം ഭേദിക്കാൻ പ്രവർത്തകർക്കെതിരെ പോലീസ് ലാത്തിചാർജ് നടത്തി ലാത്തിച്ചാർജിൽ വനിതാ പ്രവർത്തകർക്ക് അടക്കം പരിക്കേറ്റു. വനിതാ പ്രവർത്തകരെ പുരുഷ പോലീസ് കൂട്ടംചേർന്ന് മർദ്ദിച്ചു.

നവനീത് നാരായണൻ ഗോകുൽ ഗോപി പ്രണവ് കരേള മഹിത കെ.പി എന്നിവർക്ക് പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.സി നാരായണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീനിഷ് ടി.പി അധ്യക്ഷത വഹിച്ചു.

കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ആകാശ് ഭാസ്കരൻ, ഗോകുൽ ഗോപി എന്നിവർ പ്രസംഗിച്ചു. കെ.പി മഹിത, വൈശാഖ് പി.വി, നവനീത് നാരായണൻ, സേതു വി, അരുൺ ആലയിൽ, പ്രണവ് കരേള, ഭരത് ഡി പൊതുവാൾ, അർജുൻ കോറോം എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49605/youth-congress-ksu-dysp-office-clashes-in-march)