---
title: "ചിത്രകലയുടെ പൂർണ്ണചന്ദ്രനൊപ്പം "
english_title: "With the full moon of painting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49615/with-the-full-moon-of-painting"
published_at: "2022-06-18T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62adb8cf402a3_PicsArt_06-18-05.05.51.jpg"
keywords: []
---

# ചിത്രകലയുടെ പൂർണ്ണചന്ദ്രനൊപ്പം 

> **Lead Summary:**  പി. ശരത്ചന്ദ്രൻ്റ മന്ത്രിക കരസ്പർശത്താൽ ക്യാൻവാസിൽ ജീവൻ കൊണ്ട വർണ്ണചിത്രങ്ങൾ കണ്ടാസ്വദിക്കാനും പഠിക്കുവാനുമായി ചെമ്പന്തൊട്ടി സെൻ്റ് ജോർജ്ജ് ഹൈസ്ക്കൂളിലെ അമ്പതോളം കുട്ടികൾ ആലക്കോട് ഷാരോൺസ് സദു അലിയൂർ ആർട് ഗ്യാലറി സന്ദർശിച്ചു.

## Article Content

 പി. ശരത്ചന്ദ്രൻ്റ മന്ത്രിക കരസ്പർശത്താൽ ക്യാൻവാസിൽ ജീവൻ കൊണ്ട വർണ്ണചിത്രങ്ങൾ കണ്ടാസ്വദിക്കാനും പഠിക്കുവാനുമായി ചെമ്പന്തൊട്ടി സെൻ്റ് ജോർജ്ജ് ഹൈസ്ക്കൂളിലെ അമ്പതോളം കുട്ടികൾ ആലക്കോട് ഷാരോൺസ് സദു അലിയൂർ ആർട് ഗ്യാലറി സന്ദർശിച്ചു.

സ്കൂളിലെ ലൈവ് ആർട് ക്ലബ്ബിൻ്റെ ഭാഗമായി ചിത്രകലാ ദ്ധ്യാപകൻ ശ്രീനി എം.പിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളുമടങ്ങുന്ന സംഘം ഗ്യാലറിയിലെത്തിയത്. കഴിഞ്ഞിടെ അന്തരിച്ച വിഖ്യാത ചിത്രകാരൻ ശരത്ചന്ദ്രൻ്റെ ജീവിതാനുഭവങ്ങളിൽ നിന്നും ഉയിരെടുത്ത ജീവൻ തുടിക്കുന്ന വർണ്ണചിത്രങ്ങൾ കണ്ടാസ്വദിക്കയും, ചിത്രങ്ങളെ പഠന വിഷയമാക്കുകയും ചെയ്തു. ആർട്ടിസ്റ്റ് ഷാജി മുതുകാട് ചിത്രപരിചയം നടത്തി, ചിത്രകലയുടെ പാഠഭാഗങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകി.

ചിത്രകാരൻ എബിൻ പോത്തേര വാട്ടർ കളർ ഡെമോൺസ്ട്രേഷൻ ചെയ്തു.സെൻ്റ് ജോർജ് ഹൈസ്കൂൾ പ്രഥാനാദ്ധ്യാപകൻ ശ്രീ. ആൻ്റോ സി.എൻ, ടീച്ചർ ജെസ്സി എൻ.കെ, കുമാരി അലീന ജോഷി, മെർലിൻ ജോസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49615/with-the-full-moon-of-painting)