---
title: "മലയാളി കവയിത്രി ശ്രീകല പി വിജയന് രവീന്ദ്രനാഥ് ടാഗോർ പുരസ്‌കാരം"
english_title: "Tagore Prize"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49833/tagore-prize"
published_at: "2022-06-19T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af5be6d590c_Screenshot_20220619-225327.png"
keywords: []
---

# മലയാളി കവയിത്രി ശ്രീകല പി വിജയന് രവീന്ദ്രനാഥ് ടാഗോർ പുരസ്‌കാരം

> **Lead Summary:**  **ബാംഗ്ലൂർ: **വിവിധ രാജ്യങ്ങളിലെ എഴുത്തുകാർ അവരുടെ രചനകൾ പങ്കുവെക്കുന്ന ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സ് 2022 ലെ രവീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്കാരം ബംഗളൂരിലെ മലയാളി കവയിത്രി ശ്രീകല പി വിജയന് സമ്മാനിച്ചു.

## Article Content

 **ബാംഗ്ലൂർ: **വിവിധ രാജ്യങ്ങളിലെ എഴുത്തുകാർ അവരുടെ രചനകൾ പങ്കുവെക്കുന്ന ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സ് 2022 ലെ രവീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്കാരം ബംഗളൂരിലെ മലയാളി കവയിത്രി ശ്രീകല പി വിജയന് സമ്മാനിച്ചു.

രവീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മദിനത്തോടനുബന്ധിച്ച് ലോകസാഹിത്യത്തിനും സാഹിത്യ പ്രവർത്തനങ്ങൾക്കുമുള്ള സമർപ്പണത്തിനാണ് പുരസ്കാരം ലഭിച്ചത്. ശ്രീകല നിരവധി ആമസോൺ ബെസ്റ്റ് സെല്ലർ ആന്തോളജികളുടെ ഭാഗമാണ്, 'സോൾ ഇൻ ഹോൾ', 'അമോറസ് മ്യൂസിംഗ്സ്', 'മൃദുല', എന്നിവയുടെ രചയിതാവാണ്.

രണ്ടാമത്തെ പുസ്തകമായ 'അമോറസ് മ്യൂസിംഗ്സ്' ആമസോൺ ബെസ്റ്റ് സെല്ലർ ആയാണ് വിലയിരുത്തുന്നത്. വിവേകത്തിന്റെയും മാനുഷിക സമീപനത്തിന്റെയും പേരിൽ ലോകസാഹിത്യത്തിൽ തന്റേതായ ഇടം നേടിയ ശ്രീകല പി വിജയൻ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

ക്രിയേറ്റീവ് വുമൻ, സർഗ്ഗധാര, പാലക്കാടൻ ഫോറം തുടങ്ങി നിരവധി രജിസ്റ്റർഡ് സംഘടനകളിൽ അംഗമായ ശ്രീകല പി വിജയൻ്റെ കവിതകൾ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകകവിതയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ലോകമെമ്പാടുമുള്ള പ്രഗത്ഭരും സൈദ്ധാന്തികവുമായ എഴുത്തുകാർക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഈ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 240 കവികള്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ഇടം നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49833/tagore-prize)