---
title: "വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ്: 12 പേര്‍ അറസ്റ്റില്‍"
english_title: "Fraudulent web site fraud"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49839/fraudulent-web-site-fraud"
published_at: "2022-06-20T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62afb794c2dbb_Screenshot_20220620-052400.png"
keywords: []
---

# വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ്: 12 പേര്‍ അറസ്റ്റില്‍

> **Lead Summary:** **റിയാദ്**: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായി വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയവര്‍ അറസ്റ്റില്‍. 12 പേരെയാണ് റിയാദ് പൊലീസ് അറസറ്റ് ചെയ്തത്.

## Article Content

**റിയാദ്**: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായി വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയവര്‍ അറസ്റ്റില്‍. 12 പേരെയാണ് റിയാദ് പൊലീസ് അറസറ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ ആറുപേര്‍ യെമന്‍ പൗരന്മാരാണ്. പ്രതികള്‍ താമസ,കുടിയേറ്റ നിയമലംഘകരാണ്. ഇവരുടെ പക്കല്‍ നിന്ന് 33 മൊബൈല്‍ ഫോണുകളും 15,616 റിയാലും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49839/fraudulent-web-site-fraud)