---
title: "മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഈ വര്‍ഷം തന്നെ ഉള്‍പ്പെടുത്തും: വി ശിവന്‍കുട്ടി"
english_title: "Education Minister V Sivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49850/education-minister-v-sivankutty"
published_at: "2022-06-20T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62afcb7e5dc4f_images.png"
keywords: []
---

# മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഈ വര്‍ഷം തന്നെ ഉള്‍പ്പെടുത്തും: വി ശിവന്‍കുട്ടി

> **Lead Summary:** 2022 - 23 അധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി.

## Article Content

2022 - 23 അധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി.

മലയാളം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ തീരുമാനിക്കുകയും അത് വാര്‍ത്താക്കുറിപ്പായി അറിയിക്കുകയും ചെയ്തതാണ്. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തയും വന്നതാണ്.ഇപ്പോള്‍ സാംസ്കാരിക നായകര്‍ വീണ്ടും ഒരു പ്രസ്താവന നല്‍കിയ സാഹചര്യത്തില്‍ ആണ് വിശദീകരണം. ഇപ്പോള്‍ ഈ പ്രസ്താവന എങ്ങനെ വന്നു എന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49850/education-minister-v-sivankutty)