---
title: "തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ക്ക് തടയിടാന്‍ വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കൽ "
english_title: "Adhar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49852/adhar"
published_at: "2022-06-20T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62afcd1264d72_n396924646165568820685482f9c2b67741129de8a1998494fe4bc16f8ac57ccb7556ddbe59ca754b0f63e0.jpg"
keywords: []
---

# തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ക്ക് തടയിടാന്‍ വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കൽ 

> **Lead Summary:** **തിരുവനന്തപുരം**: തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ക്ക് തടയിടാന്‍ കഴിയുന്നതാണ് വോട്ടര്‍പട്ടികയിലെ പേര് ആധാറുമായി ബന്ധിപ്പിക്കല്‍.ഇതോടെ, പോളിങ് ജീവനക്കാരുടെ എണ്ണവും അതുവഴി തെരഞ്ഞെടുപ്പ് ചെലവും കുറയും. സംസ്ഥാനത്ത് ഇത് നടപ്പാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പ് ചട്ടത്തില്‍ ഭേഗദതി വേണ്ടിവരും.

## Article Content

**തിരുവനന്തപുരം**: തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ക്ക് തടയിടാന്‍ കഴിയുന്നതാണ് വോട്ടര്‍പട്ടികയിലെ പേര് ആധാറുമായി ബന്ധിപ്പിക്കല്‍.ഇതോടെ, പോളിങ് ജീവനക്കാരുടെ എണ്ണവും അതുവഴി തെരഞ്ഞെടുപ്പ് ചെലവും കുറയും. സംസ്ഥാനത്ത് ഇത് നടപ്പാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പ് ചട്ടത്തില്‍ ഭേഗദതി വേണ്ടിവരും.

ബൂത്തിലെ ക്രമക്കേടുകള്‍ കുറയുന്നതോടെ അതുതടയാന്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും കുറയ്ക്കാനാവും. മാത്രമല്ല, ഒറ്റ വോട്ടര്‍പട്ടിക തന്നെ തദ്ദേശ, നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കാനായാല്‍ അതും ചെലവ് കുറയ്ക്കാന്‍ വഴിയൊരുക്കും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ഡ് അടിസ്ഥാനത്തിലും കേന്ദ്രകമ്മീഷന്‍ ബൂത്ത് അടിസ്ഥാനത്തിലുമാണ് വോട്ടര്‍പട്ടിക തയ്യാറാക്കുന്നത്. രണ്ടുപട്ടിക വേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍, വാര്‍ഡ് അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക തയ്യാറാക്കണമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണറോട് സംസ്ഥാന മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇത് പരിഗണിക്കാമെന്ന് കേന്ദ്രം വാക്കാല്‍ അറിയിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49852/adhar)