---
title: "തദ്ദേശ ഓഫീസുകളിലെ എസി, നോൺ റോഡ് മെയിൻറനൻസ് ഫണ്ട് ഉപയോഗം വിലക്കി"
english_title: "AC in Local Offices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49855/ac-in-local-offices"
published_at: "2022-06-20T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62afd2ab9e36c_images_(2).jpeg"
keywords: []
---

# തദ്ദേശ ഓഫീസുകളിലെ എസി, നോൺ റോഡ് മെയിൻറനൻസ് ഫണ്ട് ഉപയോഗം വിലക്കി

> **Lead Summary:** **തിരുവനന്തപുരം: ** പഞ്ചായത്ത്,നഗരസഭാ ഓഫിസുകളിൽ എയർ കണ്ടീഷൻ സംവിധാനം ഒരുക്കാൻ നോൺ റോഡ് മെയിന്റനൻസ് ഫണ്ട് ഉപയോഗിക്കുന്നതു സർക്കാർ വിലക്കി. തെരുവുവിളക്ക് സ്ഥാപിക്കാനും ഈ ഫണ്ട് ഉപയോഗിക്കാൻ അനുവാദമില്ല. ഈ ഫണ്ട് ഉപയോഗിച്ച് ഇത്തരം പ്രവൃത്തികൾ നടത്തുന്നതു ശ്രദ്ധയിൽപെട്ട സാഹചര്യത്തിലും സംസ്ഥാന ധനകാര്യ കമ്മിഷൻ ശുപാർശ അംഗീകരിച്ചുമാണ് നടപടി. ഏതൊക്കെ കാര്യങ്ങൾക്ക് ഈ ഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്ന പട്ടികയും പുറത്തിറക്കി.

## Article Content

**തിരുവനന്തപുരം: ** പഞ്ചായത്ത്,നഗരസഭാ ഓഫിസുകളിൽ എയർ കണ്ടീഷൻ സംവിധാനം ഒരുക്കാൻ നോൺ റോഡ് മെയിന്റനൻസ് ഫണ്ട് ഉപയോഗിക്കുന്നതു സർക്കാർ വിലക്കി. തെരുവുവിളക്ക് സ്ഥാപിക്കാനും ഈ ഫണ്ട് ഉപയോഗിക്കാൻ അനുവാദമില്ല. ഈ ഫണ്ട് ഉപയോഗിച്ച് ഇത്തരം പ്രവൃത്തികൾ നടത്തുന്നതു ശ്രദ്ധയിൽപെട്ട സാഹചര്യത്തിലും സംസ്ഥാന ധനകാര്യ കമ്മിഷൻ ശുപാർശ അംഗീകരിച്ചുമാണ് നടപടി. ഏതൊക്കെ കാര്യങ്ങൾക്ക് ഈ ഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്ന പട്ടികയും പുറത്തിറക്കി.

പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ എന്നിവയുടെ സ്വന്തം ഓഫിസുകളിലെ ഒരു ചെലവിനും ഈ ഫണ്ട് ഉപയോഗിക്കാൻ പാടില്ല. ഖര, ദ്രവ്യ മാലിന്യസംസ്കരണം, ഷോപ്പിങ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡ്, ബസ് ബേ എന്നിവ നന്നാക്കുക, തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയിൽ നടത്തുന്ന ജലപദ്ധതികളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്കും ഈ ഫണ്ട് ഉപയോഗിക്കാനാകില്ല. തദ്ദേശസ്ഥാപനങ്ങളുടെ തനതു വരുമാനത്തിൽ നിന്നോ പൊതു ആവശ്യ ഫണ്ടിൽ നിന്നോ ആദ്യം നൽകേണ്ടവയിൽ ജല അതോറിറ്റിയുടെയും കെഎസ്ഇബിയുടെയും ബില്ലുകൾ ഉൾപ്പെടു ത്തണം എന്ന കമ്മിഷൻ ശുപാർശയും സർക്കാർ അംഗീകരിച്ചു.

കോടിക്കണക്കിനു രൂപ വിവിധ തദ്ദേശസ്ഥാപനങ്ങൾ ജല അതോറിറ്റിക്കും കെഎസ്ഇബിക്കും നൽകാൻ ഉണ്ട്. ഇതിന്റെ ബാധ്യത സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും കമ്മിഷനെ ബോധ്യപ്പെടുത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ അറിയിച്ച് ബിൽ തുക അടയ്ക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറിക്കായിരിക്കും. തുക അടയ്ക്കുന്നതിൽ അകാരണമായി വരുന്ന കാലതാമസത്തിനുള്ള പിഴ സെക്രട്ടറിയുടെ വ്യക്തിപരമായ ബാധ്യതയായിരിക്കുമെന്നും സർ ക്കാർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49855/ac-in-local-offices)