---
title: "കണിച്ചാർ ബസ് സ്റ്റാൻഡിൽ ഇന്ന് മുതൽ ബസുകൾ കയറണമെന്ന് പഞ്ചായത്തിന്റെ നിർദേശം"
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49857/kanichar"
published_at: "2022-06-20T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62afd4d1bee1f_images_(3).jpeg"
keywords: []
---

# കണിച്ചാർ ബസ് സ്റ്റാൻഡിൽ ഇന്ന് മുതൽ ബസുകൾ കയറണമെന്ന് പഞ്ചായത്തിന്റെ നിർദേശം

> **Lead Summary:** **കണിച്ചാർ: **കണിച്ചാർ ബസ് സ്റ്റാൻഡിൽ ഇന്ന് മുതൽ ബസുകൾ കയറണമെന്ന് പഞ്ചായത്തിന്റെ നിർദേശം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ബസ് സ്റ്റാൻഡ്, കോംപ്ലക്സ് എന്നിവ നിർമിച്ചതും പഞ്ചായത്ത് ഓഫിസിന്റെ പണികൾ ആരംഭിച്ചതും. ആദ്യ കാലത്ത് ബസുകൾ സ്റ്റാൻഡിൽ കയറി ഇറങ്ങിയാണ് കടന്നുപോയിരുന്നത്.

## Article Content

**കണിച്ചാർ: **കണിച്ചാർ ബസ് സ്റ്റാൻഡിൽ ഇന്ന് മുതൽ ബസുകൾ കയറണമെന്ന് പഞ്ചായത്തിന്റെ നിർദേശം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ബസ് സ്റ്റാൻഡ്, കോംപ്ലക്സ് എന്നിവ നിർമിച്ചതും പഞ്ചായത്ത് ഓഫിസിന്റെ പണികൾ ആരംഭിച്ചതും. ആദ്യ കാലത്ത് ബസുകൾ സ്റ്റാൻഡിൽ കയറി ഇറങ്ങിയാണ് കടന്നുപോയിരുന്നത്.

എന്നാൽ കോവിഡ് ലോക്ഡൗൺ ഉണ്ടായതോടെ ഇതു വഴിയുള്ള ഗതാഗതം നിലച്ചു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി എങ്കിലും ബസുകൾ സ്റ്റാൻഡിൽ കയറിയിരുന്നില്ല. പഞ്ചായ ത്ത് ഓഫിസ് ബസ് സ്റ്റാൻഡ് കോംപ്ലക്സിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിലാണ് സ്റ്റാൻഡിൽ ബസുകൾ കയറണം എന്ന നിർദേശം പഞ്ചായത്തധികൃതർ നൽകിയിട്ടുളളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49857/kanichar)