---
title: "30 ലക്ഷം തൊഴിൽരഹിതർ:  തൊഴിൽ രഹിതവേതനം വാങ്ങാനാളില്ല"
english_title: "30 lakh unemployed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49858/30-lakh-unemployed"
published_at: "2022-06-20T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62afd76b0024f_images_(4).jpeg"
keywords: []
---

# 30 ലക്ഷം തൊഴിൽരഹിതർ:  തൊഴിൽ രഹിതവേതനം വാങ്ങാനാളില്ല

> **Lead Summary:** **തിരുവനന്തപുരം**: 30 ലക്ഷം തൊഴിൽരഹിതരുള്ള കേരളത്തിൽ തൊഴിൽരഹിത വേതനം വാങ്ങാനാളില്ല. കുടുംബ വാർഷിക വരുമാനം 12,000 രൂപയായി നിശ്ചയിച്ചിരിക്കുന്നതിനാലാണ് ഭൂരിഭാഗവും തൊഴിൽ രഹിതവേതന പട്ടികയിൽ നിന്നു പുറത്തായത്. തൊഴിൽ രഹിത വേതനമാകട്ടെ. ഇപ്പോഴും മാസം 120 രൂപ മാത്രം.

## Article Content

**തിരുവനന്തപുരം**: 30 ലക്ഷം തൊഴിൽരഹിതരുള്ള കേരളത്തിൽ തൊഴിൽരഹിത വേതനം വാങ്ങാനാളില്ല. കുടുംബ വാർഷിക വരുമാനം 12,000 രൂപയായി നിശ്ചയിച്ചിരിക്കുന്നതിനാലാണ് ഭൂരിഭാഗവും തൊഴിൽ രഹിതവേതന പട്ടികയിൽ നിന്നു പുറത്തായത്. തൊഴിൽ രഹിത വേതനമാകട്ടെ. ഇപ്പോഴും മാസം 120 രൂപ മാത്രം.

കുടുംബ വാർഷിക വരുമാനപരിധി 12,000 - രൂപയിൽനിന്ന് 24,000 രൂപയായി ഉയർത്തണമെന്നും, തൊഴിൽരഹിത വേതനം മാസം 120 രൂപയിൽനിന്ന് 250 രൂപയാക്കണമെന്നും തൊഴിൽ വകുപ്പിനു കീഴിലുള്ള എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് ഒരു വർഷം മുൻപു സർക്കാരിനു ശുപാർശ നൽകിയെങ്കിലും തീരുമാനമായില്ല.

സംസ്ഥാനത്തു തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവരുടെ എണ്ണം 5 വർഷത്തിനിടെ 3.24 ലക്ഷത്തിൽനിന്നു 24,000 ആയി ചുരുങ്ങിയെന്നാണ് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിന്റെ കണക്ക് തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരെ ഒഴിവാക്കിയതും അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമായി.

പത്താം ക്ലാസ് പാസായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു റജിസ്റ്റർ ചെയ്യുന്നവർക്കാ യി 1982ലാണു സംസ്ഥാനത്തു തൊഴിൽ രഹിത വേതന പദ്ധതി ആരംഭിച്ചത്. 18-35 പ്രായപരിധിയും നിശ്ചയിച്ചു. ആദ്യം 80 രൂപ യായിരുന്നത് പിന്നീട് 120 രൂപയാക്കി. നിലവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തു ജോലി കാത്തിരിക്കുന്നത് 29,17,007 പേരാണ് .ഇതിൽ 18.52 ലക്ഷം പേരും വനിതകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49858/30-lakh-unemployed)