---
title: "ജീവനക്കാരുടെ വിമാനയാത്ര: കുറഞ്ഞ നിരക്ക് ടിക്കറ്റ് മതി "
english_title: "Employee Flight"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49860/employee-flight"
published_at: "2022-06-20T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62afdbf9d2bee_images_(5).jpeg"
keywords: []
---

# ജീവനക്കാരുടെ വിമാനയാത്ര: കുറഞ്ഞ നിരക്ക് ടിക്കറ്റ് മതി 

> **Lead Summary:** **ന്യൂഡൽഹി : **വിമാന യാത്രയ്ക്കു ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് തിരഞ്ഞെടുക്കാനും എൽടിസിക്കും ഔദ്യോഗിക യാത്രയ്ക്കും 3 ആഴ്ച മുൻപുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനും സർക്കാർ ജീവനക്കാരോടു കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചു.

## Article Content

**ന്യൂഡൽഹി : **വിമാന യാത്രയ്ക്കു ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് തിരഞ്ഞെടുക്കാനും എൽടിസിക്കും ഔദ്യോഗിക യാത്രയ്ക്കും 3 ആഴ്ച മുൻപുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനും സർക്കാർ ജീവനക്കാരോടു കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചു.

ചെലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗ മായാണു പരിഷ്കാരം യാത്രയ്ക്ക് ഒരു ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാവൂ. അനാവശ്യമായ ടിക്കറ്റ് റദ്ദാക്കൽ ഒഴിവാക്കണം. യാത്രയ്ക്ക് അന്തിമാനുമതി കിട്ടിയില്ലെങ്കിലും ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണം.

യാത്രയിൽ പങ്കെടുക്കുന്ന എല്ലാ ജീവനക്കാർക്കും ഒരേ ഏജൻസി വഴിവേണം ടിക്കറ്റ് ബുക്ക് ചെയ്യാൻ. 72 മണിക്കൂറിനുള്ളിൽ നടത്തുന്ന യാത്രയ്ക്കും 24 മണിക്കൂറിനുള്ളിൽ നടത്തുന്ന റദ്ദാക്കലിനും ജീവനക്കാർ കാരണം വ്യക്തമാക്കണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49860/employee-flight)